വനിതകളുടെ ഡീക്കന്‍ പദവി: മാര്‍പാപ്പ കമ്മീഷനെ വച്ചു
വത്തിക്കാന്‍സിറ്റി: സഭയില്‍ വനിതകളുടെ ഡീക്കന്‍ പദവി സംബന്ധിച്ചു പഠിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കമ്മീഷനെ നിയോഗിച്ചു. വിശ്വാസ തിരുസംഘത്തിന്റെ സെക്രട്ടറി ആര്‍ച്ച്ബിഷപ് ലൂയിസ് ഫ്രാന്‍സിസ്കോ ലഡാരിയ ഫെറര്‍ ആണു 13 അംഗ കമ്മീഷന്റെ ചെയര്മാന്. ആറു പുരുഷന്മാരും ആറു സ്ത്രീകളും കമ്മീഷനില്‍ ഉണ്ട്.
പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷനംഗം സിസ്റ്റര്‍ നൂറിയ കാല്ഡുക്-ബെനാഗസ്, ലാ സാപിയെന്‍സ യൂണിവേഴ്സിറ്റിയിലെ പ്രഫ. ഫ്രാന്‍സെസ്ക കൊക്കീനി, അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന് അംഗം മോണ്‍. പിയെറോ കോഡ, അഗസ്തീനിയാനും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഫാ. റോബര്‍ട്ട് ഡൊഡാരോ, മാഡ്രിഡിലെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഫാ. സാന്റിയാഗോ ടെറാതാസ്, അനോനിയാനും പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി റെക്ടര്‍ സിസ്റ്റര്‍ മേരി മെലോണി, അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന് അംഗം ഫാ. കാള്‍ ഹൈന്‍സ് മെങ്കെ, പൊന്തിഫിക്കല്‍ സലേഷ്യന്‍ യൂണിവേഴ്സിറ്റിയിലെ ഫാ. അയിമേബിള് മുസോണി, അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന് അംഗം ഫാ. ബര്‍ണാഡ് പോട്ടിയെര്, വിയന്ന യൂണിവേഴ്സിറ്റിയിലെ പ്രഫ. മരിയന്‍ ഷ്ലോസര്‍, പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയിലെ പ്രഫ. മിഷെലിനാ ടെനാസെ, ന്യൂയോര്‍ക്ക് ഹോഫ്സ്ട്ര യൂണിവേഴ്സിറ്റിയിലെ പ്രഫ. ഫിലിസ് സഗാനോ എന്നിവരാണ് അംഗങ്ങള്‍.
Source: deepika.com