News

God-Jesus-Christ-Happiness-002

ആരും  നമ്മിൽനിന്നു് ഒരിക്കലും എടുത്തുകളയാത്ത സന്തോഷം

 

“എന്നാൽ ഞാൻ വീണ്ടും നിങ്ങളേ കാണും. അപ്പോൾങ്ങളുടെ ഹ്രുദയം സന്തോഷിക്കും. നിങ്ങളുടെ
ആ സന്തോഷം ആരും നിങ്ങളിൽ നിന്ന് എടുത്തുകളയുകയുമില്ല” (യോഹ. 16, 22).

ഈശോമിശിഹായിൽ സ്നേഹംനിറഞ്ഞ സഹോദരീസഹോദരന്മാരേ, കുഞ്ഞുങ്ങളേ,

കൊറോണാപ്രതിസന്ധിയിൽ ആശ്വാസമേകാൻ ഗാനങ്ങളാലപിക്കുന്നകാലവും സമാപിക്കുംബോൾ നമുക്കെന്താണ് അവശേഷിക്കുക?

“ഏതൊരുകാര്യവും തുടങ്ങുന്നതിനുമുൻപ് ദെവത്തേ ഓർക്കണം” എന്ന് അനുഗ്രുഹീതഗായികയായ ഒരുമിടുക്കി ഏവരേയും അനുസ്മരിപ്പിക്കുന്നതും ഞാൻ കേട്ടു.

ഏതൊരുകാര്യത്തിലും, പ്രതിസന്ധിയാകട്ടേ, സന്തോഷമാകട്ടേ, വിജയമാകട്ടേ, എപ്പോഴും ദെവത്തേഓർത്തു അവിടുത്തോടുകൂടെ നടക്കുക എന്നതാണ് എല്ലാവർക്കും ആവശ്യം.

ഉയിർപ്പുകാലത്തേ നാലാം ഞായറാഴ്ച്ചയായ ഇന്ന് നാം വിചിന്തനം ചെയ്യുന്നതു് നമ്മുടെ കർത്താവു നമുക്കു നൽകിയിരിക്കുന്ന ഈ ഉറച്ച വാഗ്ദാനത്തേക്കുറിച്ചാണു്. ഈ ലോകത്തിന്റെ അവസാനത്തിൽ അവിടുന്നു പ്രതാപവാനായ ദൈവപുത്രനായി വരും. ഓരോരുത്തരും താന്താങ്ങളുടെ ലോകം അവസാനിക്കുന്ന മരണാവസരത്തിൽ അതു ദർശിക്കും. കർത്താവിനേ
സ്നേഹിച്ചുജീവിച്ചവരുടെ ജീവിതം പൂർണ്ണ സന്തോഷ ത്തിൽ എത്തിച്ചേരുന്ന ദിനമാണതു്. “നങ്ങളുടെ ദു:ഖം സന്തോഷമായിമാറും” എന്ന ഈശോയുടെ വാഗ്ദാനം പൂർത്തിയാകുന്ന ദിനമാണതു്.

“എന്റെ കല്പനകൾ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണു് എന്നേ സ്നേഹിക്കുന്നതു്. എന്നേ സ്നേഹിക്കുന്നവനേ എന്റെപിതാവും സ്നേഹിക്കും” (യോഹ. 14, 21) എന്ന് ഈശോ പറഞ്ഞു. ആരും നശിപ്പിക്കാത്ത, ഒരിക്കലുംഅവസാനിക്കാത്ത സന്തോഷത്തിലേക്കുള്ള വഴി
അവിടുത്തേ കല്പനകൾ പാലിക്കുന്ന ജീവീതത്തിന്റെ വഴികളാണു് എന്ന് അവിടുന്നു വീണ്ടും നമ്മേ അനുസ്മരിപ്പിക്കുകയാണു്.

പേർഷ്യൻചക്രവർത്തിയുടെ സർവ്വസൈന്യാധിപൻ ഇസ്റായേൽക്കാരേ കീഴടക്കാൻ ശ്രമിച്ചപ്പോൾ സമീപവാസികളോട് ആരാഞ്ഞു, എന്തിലാണ് അവരുടെ പ്രതാപവും ശക്തിയും അടങ്ങിയിരിക്കുന്നതെന്ന് (യൂദിത്ത് 5, 3). അവർ പറഞ്ഞു, തങ്ങളുടെ ദൈവത്തിനെതിരായി അവർ പാപം ചെയ്യുന്നെങ്കിൽ നനമുക്കു ചെന്ന് അവരേ തോൽപ്പിക്കാം. എന്നാൽ അവരുടെ ദേശത്തു ഒരധിക്രമവും ഇല്ലെങ്കിൽ അവരുടെ കർത്താവ് അവരേ രക്ഷിക്കും. അവരുടെ ദൈവം അവരേ കാത്തുസൂക്ഷിക്കും യൂദിത്ത് 5, 20-21).

എല്ലാ പ്രതിസന്ധികളിൽ നിന്നും എന്നും രക്ഷനേടാൻ മാനവരാശിക്ക് ആവശ്യമായിരിക്കുന്നത് തിന്മയില്ലാത്ത ജീവിതമാണു്. ഇന്നത്തേ കൊറോണാപ്രതിസന്ധിയിലേ നിയന്ത്രണത്തിന്റെ സാഹചര്യങ്ങൾ ഒത്തിരി തിന്മയുടെ സാഹചര്യങ്ങളിൽ നിന്നും മനുഷ്യരേ അകറ്റുകയും ഒത്തിരി നന്മയുടെ സാഹചര്യങ്ങളിലേയ്ക്കും അതിനാവശ്യമായ ത്യാഗത്തിന്റേയും സമർപ്പണത്തിന്റയും വഴികളിലേയ്ക്കും എത്തിക്കുകയും ചെയ്തു.

സ്നേഹംനിറഞ്ഞ സഹോദരീസഹോദരന്മാരേ,കുഞ്ഞുങ്ങളേ, ക്രൈസ്തവരായ നമ്മുടെ വിളിയും സഭയിലേ നമ്മുടെ വിവിധ ഉത്തരവാദിത്വങ്ങളും, നമ്മേവിളിച്ചവന്റെ വഴിയേ തന്നേ പോകാനും ആ നല്ലദൈവത്തിന്റെ നന്മകൾ ലോകത്തിന്റെമുന്നിൽ ഉറച്ച് ഉത്ഘോഷിക്കുവാനും വേണ്ടിയുള്ളതാണു്. നമ്മുടെ സൽപ്രവർത്തികൾ കണ്ട് ദൈവത്തേ ലോകംമുഴുവൻ സ്തുത്ക്കുന്നതിനും വേണ്ടിയാണ്.

ഒരു പാപവും ഇല്ലാത്തവനായിരുന്നിട്ടും മനുഷ്യരുടെ പാപങ്ങളുടെ പരിഹാരത്തിനായി പീഠനമേറ്റ ഈശോയുടെ മനോഭാവമായിരിക്കട്ടേ നമ്മുടേതു്. മാനുഷീകവികാരങ്ങളേകീഴടക്കിയ അവിടുത്തേപ്പോലെ ദൈവഹിതത്തിനു യോജിച്ച വിധത്തിൽ നമുക്കു ജീവിക്കാം.

പ. കന്യകാമാതാവിനോടുള്ള ഭക്തിക്ക് പ്രതിഷ്ടിതമായ മേയ്മാസത്തിലേയ്ക്കു നാം കടന്നിരിക്കുകയാണു്. മാതാവിനേപ്പോലെ, എല്ലാം നമ്മുടെ നന്മക്കായി ഉപകരണമാക്കുന്ന നല്ല ദൈവത്തിന്റ വഴികളിലൂടെ ക്ഷമാപൂർവ്വം നമുക്കു മുന്നേറാം. മാതാവിന്റെമാദ്ധ്യസ്ഥത്തിലൂ
ടെ ലോകരക്ഷക്കായി നമുക്കു പ്രാർത്ഥിക്കാം. നല്ല ദൈവം നമ്മേയും ലോകം മുഴുവനേയും അനുഗ്രഹിക്കട്ടേ.

ഏറ്റം സ്നേഹത്തോടേ,

തയ്യിലച്ചൻ
ഫാ. സെബാസ്റ്റ്യൻ തയ്യിൽ