Rosa Mystica Fest 2021

ജൂലൈ 13 നു റോസാ മിസ്റ്റിക്ക മാതാവിന്റെ തിരുനാള്‍ എഗ്ഗിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.

പ്രാർത്ഥനയുടെ സംരക്ഷണ കവചം തീർക്കണമെന്ന ആഹ്വാനവുമായി 1947-ൽ ഹൃദയത്തിൽ മൂന്ന് റോസപ്പൂക്കളുമായി ഇറ്റലിയിലെ ചെറിയ പട്ടണങ്ങളിൽ ഒന്നായ ഫെന്നാലാലെയുടെ സമീപത്തുള്ള മോണ്ടിക്യാരിയിലെ ആശുപത്രിയിലെ നഴ്‌സായിരുന്ന പെരിന ഗില്ലിക്കാണ് സഭയുടെ അമ്മ പ്രത്യക്ഷപ്പെട്ടത് ഇതിൽ വെളുത്ത റോസപ്പൂവ് പ്രാർത്ഥനയെയും ചുവന്ന റോസപ്പൂവ് പരിത്യാഗ പ്രവൃത്തികളെയും സുവർണ്ണ നിറത്തിലുള്ള പൂവ് ഉപവാസത്തെയും സൂചിപ്പിക്കുന്നവയായിരുന്നു .

എല്ലാ വർഷവും ജൂലൈ 13 ന് റോസമിസ്റ്റിക്ക മാതാവിന്റെ തിരുനാൾ ദിനമായി കൊണ്ടാടണമെന്നു അമ്മ നിർദേശിക്കുകയുണ്ടായി .

റോസാ മിസ്റ്റിക്ക തിരുന്നാൾ ഈ വർഷവും ഭക്ത്യാദരപൂർവ്വം എഗിലെ വിശുദ്ധ അന്തോണീസിന്റെ ദേവാലയത്തിൽ ജൂലൈ 13നു ആഘോഷിക്കുകയാണ് . വൈകുന്നേരം അഞ്ചു മുപ്പതിന് ജപമാലയോടെ ചടങ്ങുകൾ ആരംഭിക്കുന്നതും തുടർന്ന് ആറു മണിക്ക് കുർബാനയും തുടർന്ന് ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണ് .

ബഹുമാനപെട്ട വൈദികരുടെ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും മറ്റു കർമ്മങ്ങളും ആചരിക്കപ്പെടും .ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ തിരുന്നാളിലും ഉണ്ടായിരിക്കും അടുത്ത വർഷത്തെ റോസാ മിസ്റ്റിക്കാ തിരുന്നാൾ പ്രസുദേന്തിമാരാകുവാൻ താത്പര്യമുള്ളവർ ട്രസ്റ്റിയെ അറിയിക്കേണ്ടതാണ് . ജൂലൈ പതിമൂന്നിന് നടക്കുന്ന തിരുനാളിൽ പ്രസുദേന്തി വാഴ്ചയും , പ്രത്യേക പ്രാർത്ഥനകളും , തിരി നൽകുകയും ചെയ്യുന്നതാണ്.

കർമ്മങ്ങളിൽ പങ്കെടുത്ത്‌ റോസാ മിസ്റ്റിക്കാ മാതാവിലൂടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നു ..

Kommentar verfassen

Trage deine Daten unten ein oder klicke ein Icon um dich einzuloggen:

WordPress.com-Logo

Du kommentierst mit Deinem WordPress.com-Konto. Abmelden /  Ändern )

Google Foto

Du kommentierst mit Deinem Google-Konto. Abmelden /  Ändern )

Twitter-Bild

Du kommentierst mit Deinem Twitter-Konto. Abmelden /  Ändern )

Facebook-Foto

Du kommentierst mit Deinem Facebook-Konto. Abmelden /  Ändern )

Verbinde mit %s