Sunday School kids Charity Project Syro Malabar Egg Catholic Community

സീറോ മലബാർ എഗ്ഗ് കാത്തലിക് കമ്മ്യൂണിറ്റി ചെറുപുഷ്‌പമിഷൻലീഗ് കുട്ടികൾ സമാഹരിച്ച സഹായധനം കൈമാറി

സഭയിലെ പ്രേഷിത ദൈവവിളികൾ കണ്ടെടുക്കാനും സഭയുടെ വളർച്ചക്കായി അതിനെ ഉപയോഗിക്കാനുമായി രൂപം കൊടുത്ത അൽമായ സംഘടനയാണു ചെറുപുഷ്പ മിഷൻ ലീഗ്.പ്രേഷിത സൂനം എന്ന് അറിയപ്പെടുന്ന കൊച്ചുതേസ്യ ആണു മിഷൻ ലീഗിന്റെ മദ്ധ്യസ്ഥ.

സ്‌നേഹം, ത്യാഗം, സേവനം, സഹനം – എന്നീ മിഷന്‍ലീഗിന്റെ മുദ്രാവാക്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സീറോ മലബാർ എഗ്ഗ് കമ്മ്യൂണിറ്റി സൺഡേ സ്കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ചെറുപുഷ്പ മിഷൻ ലീഗിലെ കുട്ടികൾ സമാഹരിച്ച അമ്പതിനായിരം രൂപ മാനന്തവാടി പുൽപ്പള്ളിയിലുള്ള കൃപാലയ സ്‌പെഷ്യൽ സ്കൂളിന് കൈമാറി ..ഇതിനോടനുബന്ധിച്ചു നടന്ന എളിയ ചടങ്ങിൽ വെച്ച് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ അനസീനയിൽ നിന്നും ഡയറക്ടർ സിസ്റ്റർ ആൻസ് മരിയ സഹായധനം സ്വീകരിച്ചു .

ഭിന്നശേഷിയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളിൽ കോവിഡ് മൂലം വിഷമിക്കുന്ന കുടുംബങ്ങൾക്കും ,കുട്ടികൾക്കും സ്‌കൂൾ വർഷാരംഭത്തിൽ ചെറുപുഷ്പ മിഷൻലീഗിൽ നിന്നും കിട്ടിയ ഈ സഹായം വളരെ ഉപകരിക്കുമെന്ന് സിസ്റ്റർ അനസീന അറിയിക്കുകയും മിഷൻലീഗിലെ കുട്ടികൾക്ക് നന്ദി അർപ്പിക്കുകയും ചെയ്‌തു .

എഗ്ഗ് സൺഡേസ്കൂളിൽ അഞ്ചു ഡിവിഷനിലായി പഠിക്കുന്ന കുട്ടികളാണ് അവരുടെ പോക്കറ്റ് മണിയിൽനിന്നും ,വിശേഷ ദിവസങ്ങളിൽ കിട്ടുന്ന പാരിതോഷികങ്ങളിൽനിന്നും അനുതാപമർഹിക്കുന്ന സഹജീവികൾക്കുവേണ്ടി സന്തോഷത്തോടെ നീക്കിവെച്ചു ചെറുപുഷ്‌പ മിഷൻലീഗിനുവേണ്ടി ഈ തുക സമാഹരിച്ചത് ..

ഈ ധനസമാഹരണത്തിൽ സഹകരിച്ച എല്ലാ കുട്ടികളെയും ഇതിനു പിന്നിൽ പ്രവർത്തിച്ച ബഹുമാനപെട്ട തയ്യിൽ അച്ചനേയും ,കുട്ടികളെ ഇതിനു പ്രാപ്തരാക്കിയ കർമ്മനിരതരായ വേദപാഠാധ്യാപകരെയും, സിസ്റേഴ്സിനെയും,ഒപ്പം നിർമല വാളിപ്ലാക്കലിനേയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നതായി ട്രസ്റ്റീ ശ്രീ ബിജു പാറത്തലക്കലും ,യൂത്ത് കോഓർഡിനേറ്റർ ശ്രീ സെബാസ്റ്റിയൻ പാറക്കലും അറിയിച്ചു ..

Kommentar verfassen

Trage deine Daten unten ein oder klicke ein Icon um dich einzuloggen:

WordPress.com-Logo

Du kommentierst mit Deinem WordPress.com-Konto. Abmelden /  Ändern )

Google Foto

Du kommentierst mit Deinem Google-Konto. Abmelden /  Ändern )

Twitter-Bild

Du kommentierst mit Deinem Twitter-Konto. Abmelden /  Ändern )

Facebook-Foto

Du kommentierst mit Deinem Facebook-Konto. Abmelden /  Ändern )

Verbinde mit %s