St.Joseph Feast 2021

St.Joseph Feast 2021

ആഗോളസഭയുടെ രക്ഷാധികാരിയായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ ഈ വർഷവും ഭക്ത്യാദരങ്ങളോടെ ഈ വരുന്ന പത്തൊൻപതാം തിയതി എഗ്ഗിലെ സെൻറ് ആന്റണീസ് ദേവാലയത്തിൽ വെച്ച് ആഘോഷിക്കപ്പെടുകയാണ് ..

സ്വയം യേശുവിനും മാതാവിനു വേണ്ടി ബലിയായിത്തീർന്ന ബലി വസ്തുവാണ് ജോസഫ്. അതു ഒരു പ്രാവശ്യം ആയിരുന്നില്ല പല പ്രാവശ്യം, അതും സഹനത്തിന്റെ തീവ്ര നിമിഷങ്ങളിൽ. യേശുക്രിസ്തുവിന്റെ മനുഷ്യവതാര രഹസ്യത്തിൽ ആദ്യം കുരിശു വഹിക്കാൻ ഭാഗ്യം കൈവന്ന വ്യക്തിയുടെ പേരാണ് ജോസഫ്. മരണത്തിന്റെ ഇരുൾ വീശിയ താഴ്വരയിൽ രക്ഷകനു സംരക്ഷണമേകിയ സുകൃതമാണ് ജോസഫ്. ദൈവീക സ്വരങ്ങൾക്കു സംശയമെന്യ കാതു നൽകുന്ന നിർമ്മല മനസാക്ഷിയാണ് ജോസഫ്. നസ്രത്തിലെ തിരുകുടുംബത്തിൽ സ്വയം ബലിയാകാൻ ഒരപ്പൻ സമ്മതമരുളിയപ്പോൾ സ്വർഗ്ഗം ഭൂമിയെ നോക്കി ആനന്ദാശ്രുക്കൾ പൊഴിച്ചു കാണും. അതു ഇനിയും തുടരണം ഈ ഭൂമിയിൽ. ഒരു നല്ല അപ്പൻ കുടുംബത്തിൽ ഉള്ളിടത്തോളം കുടുംബങ്ങളെ നോക്കി ദൈവം പരിതപിക്കുകയില്ല….തീർച്ചയായും എല്ലാ പിതാക്കന്മാരിലും ശ്രേഷ്ഠനാണ് യേശുവിന്റെ വളർത്തപ്പൻ..

ബഹുമാനപെട്ട വൈദികരായ തയ്യിലച്ചനും ,ഡെന്നീസച്ചനും ആറുമണിക്ക് അർപ്പിക്കപ്പെടുന്ന ദിവ്യബലിയോടെ തിരുന്നാളുകൾക്കു തുടക്കമാകും തുടർന്ന് നൊവേനയും പാച്ചോർ നേർച്ചയും ഉണ്ടാകും ..സുരക്ഷാകാരണങ്ങൾ ഇപ്പോഴും നിലവിലുള്ളതിനാൽ തിരുന്നാളിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി ട്രസ്റ്റി ബിജു പാറത്തലക്കലിനെ (076 592 52 93) അറിയിക്കേണ്ടതാണെന്നു താൽപര്യപ്പെടുന്നു .സാങ്കേതിക കാരണങ്ങളാൽ ഈ വർഷം സൂറിച്ചിൽ തിരുന്നാൾ കുർബാന ഉണ്ടായിരിക്കുന്നതല്ല .

അതുപോലെ പാരിഷ് കമ്മിറ്റിയുടെ തീരുമാനപ്രകാരം തിരുനാളിൽനിന്നും ലഭിക്കുന്ന കുര്ബാനപണം ആലുവ വൈദിക സെമിനാരിയുടെ ബഹുമാനപ്പെട്ട റെക്ടറിന്റെ അപേക്ഷപ്രകാരം ,സെമിനാരിയിൽ പഠിക്കുന്ന ഒരു വൈദിക വിദ്യാർത്ഥിയുടെ ഒരു വർഷത്തെ പഠനചിലവ് ഭാഗികമായി കമ്മ്യൂണിറ്റിയുടെ പേരിൽ നൽകപ്പെടുവാൻ താല്പര്യപ്പെടുന്നു ..ആയതിനാൽ ഈ ഉദ്യമത്തിനായി നിങ്ങളുടെ ഉദാരമായ സംഭാവനകൾ തിരുന്നാൾ കുർബാനയിൽ പ്രതീക്ഷിക്കുന്നു .

തിരുനാളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു

Kommentar verfassen

Trage deine Daten unten ein oder klicke ein Icon um dich einzuloggen:

WordPress.com-Logo

Du kommentierst mit Deinem WordPress.com-Konto. Abmelden /  Ändern )

Google Foto

Du kommentierst mit Deinem Google-Konto. Abmelden /  Ändern )

Twitter-Bild

Du kommentierst mit Deinem Twitter-Konto. Abmelden /  Ändern )

Facebook-Foto

Du kommentierst mit Deinem Facebook-Konto. Abmelden /  Ändern )

Verbinde mit %s