Circular from Mar George Alencherry

നമ്മുടെ വലിയപിതാവ് കർദ്ദിനാൾ ആലഞ്ചേരിപ്പിതാവിന്റെ എട്ടുനോമ്പിനേക്കറിച്ചുള്ള സർക്കലറും അതേക്കുറിച്ചു നമ്മുടെ ചിറപ്പണത്തു പിതാവു നൽകിയിരിക്കുന്ന സന്ദേശവും

നാള ആഗസ്റ്റ് 30ഞായറാഴ്ച നമ്മുടെ പ. കുർബ്ബാന ഉള്ള സ്ഥലങ്ങളിലെല്ലാം അവ വായിക്കുന്നതായിരിക്കും. നാളെ നമ്മുടെ പ. കുർബ്ബാന ഇല്ലാത്ത സ്ഥലങ്ങളിലെല്ലാം വാട്ട്സപ്പിലൂടെ ഇതുപോലെ ലഭ്യമാക്കുന്നതുമായിരിക്കും.

കർദ്ദിനാൾ ആലഞ്ചേരിപ്പിതാവിന്റെ സർക്കുലറിലും ചിറപ്പുണത്തു പിതാവുനൽകിയിരിക്കുന്ന സന്ദേശത്തിലും പറഞ്ഞിരിക്കുന്നതുപോലെ എട്ടുനോമ്പാചരിക്കാനും നമ്മുടെ വ്യക്തിപരമായജീവിതത്തിൽ ദൈവപ്രമാണങ്ങളുടെ വഴികളിൽനിന്നും ഉണ്ടായിട്ടുള്ള അകൽച്ചകളേ ബോധപൂർവ്വം തിരുത്താനും നമുക്കു ശ്രദ്ധിക്കാം.

എല്ലാവർക്കും നല്ല ഞായറാഴ്ചയും അനുഗ്രഹസംബന്നമായ എട്ടുനോംബും ആശംസിക്കുന്നു.

ഏറ്റം സ്നേഹത്തോടേ,

തയ്യിലച്ചൻ
ഫാ. സെബാസ്റ്റ്യൻ തയ്യിൽ

പ്രിയ അച്ചന്മാരേ, സിസ്റ്റേഴ്സ്, മാതാപിതാക്കളെ, യുവജനങ്ങളെ, കുട്ടികളെ,


നമ്മുടെ സഭാ സിനഡ് തീരുമാനപ്രകാരം ഈ വർഷത്തെ എട്ടുനോമ്പ് (സെപ്റ്റെംബർ 1 മുതൽ 8 വരെ )ആചാരണത്തെ പറ്റിയുള്ള സർക്കുലർ നാളെ പള്ളികളിൽ വായിക്കുകയാണല്ലോ. കോവിടിന്റെ പശ്ചാത്തലത്തിലുള്ള ഈ എട്ടു നോമ്പും സെപ്റ്റംബർ 4-ലെ ഉപവാസവും വളരെ ഗൗരവമായും അര്ഥപൂര്ണമായും ആചരിക്കണമെന്ന് എല്ലാവരോടും ഞാൻ അപേക്ഷിക്കുന്നു.

സാധിക്കുമെങ്കിൽ എല്ലാവരും അനുദിനം ദിവ്യബലിയിൽ പങ്കുചേരണം (direct or online). എല്ലാവരും ഇറച്ചി, മീൻ എന്നിവയെങ്കിലും ഉപേക്ഷിക്കണം.

സാധിക്കുമെങ്കിൽ ഇടവക or യുണിറ്റ് തലത്തിൽ ഈ ദിവസങ്ങളിൽ അഖണ്ഡ ജപമാല നടത്തിയാൽ (ഓൺലൈൻ) നല്ലതാണ്.

വീട്ടിലിരുന്നു തിരുവചനം പ്രാർത്ഥനാപൂർവ്വം വായിക്കണം.

അങ്ങനെ കോവിഡിന് എതിരെയുള്ള യുദ്ധത്തിൽ നമുക്ക് ഒന്നുചേരാം, ഈശോയോടും പ. അമ്മയോടും വീശുദ്ധരോടും കൂടി വീടുകളിൽ ഒന്നായിരിക്കാം.

പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും ദിവസങ്ങൾക്കുശേഷം പ. അമ്മയുടെ പിറവി തിരുനാൾ നമുക്ക് സമുചിതമായി ആഘോഷിക്കാം. റോമിൽ നമുക്ക് ലഭിച്ചിരിക്കുന്ന Basilica Sant’ Anastasia യിൽ സെപ്റ്റംബർ 8 നു പരിശുദ്ധ കുർബ്ബാന ആരംഭിക്കും.

എല്ലാവരുടെയും സഹകരണവും പൂർണ്ണ പങ്കാളിത്തവും പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ സ്വന്തം പിതാവ് + സ്റ്റീഫൻ ചിറപ്പണത്ത്

Kommentar verfassen

Trage deine Daten unten ein oder klicke ein Icon um dich einzuloggen:

WordPress.com-Logo

Du kommentierst mit Deinem WordPress.com-Konto. Abmelden /  Ändern )

Google Foto

Du kommentierst mit Deinem Google-Konto. Abmelden /  Ändern )

Twitter-Bild

Du kommentierst mit Deinem Twitter-Konto. Abmelden /  Ändern )

Facebook-Foto

Du kommentierst mit Deinem Facebook-Konto. Abmelden /  Ändern )

Verbinde mit %s