
പ്രിയ സ്നേഹിതരേ ,
എഗ്ഗ് സീറോമലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ കുട്ടികൾക്കായുള്ള വിശ്വാസപരിശീലന ക്ളാസ്സുകൾ സെപ്റ്റംബർ ആറിന് ആരംഭിക്കുന്നു .
സഭാത്മക ജീവിതത്തിൽ വളരെ പ്രാധാന്യമുള്ളതാണു് മതബോധനവും വിശ്വാസപരിശീലനവും. ആരാധനാക്രമത്തിലൂടെയും അതിനുപുറമേയും അതു നൽകപ്പെടുന്നു.വിശുദ്ധകുർബാനയിലും ഇതര കൂദാശകളിലുമുള്ള ആഴമായ വിശ്വാസരഹസ്യങ്ങളേ ആഘോഷിച്ചും അതിൽ അട ങ്ങിയിരിക്കുന്ന രഹസ്യങ്ങളേ മറ്റു പ്രബോധനവേദികളിലൂടെയും പഠിച്ചും പരിശീലിച്ചുമാണ് ഓരോ വിശ്വാസിയും അനുദിനം വിശ്വാസത്തിൽ വളരുന്നതു്.
വിശുദ്ധകുർബാനയിലും ഇതര കൂദാശകളിലുമുള്ള ആഴമായ വിശ്വാസരഹസ്യങ്ങളേ തങ്ങളിൽ രൂഢമൂലമാക്കാൻ കത്തോലിക്കാ കുടുംബത്തിലെ ഒരു കുട്ടിയുംചെന്നുനിൽക്കേണ്ടത് വിശ്വാസപരിശീലന വേദിയായ മതപഠന ക്ലാസുകളിലാണ്. വിശ്വാസം ബോധ്യങ്ങളാക്കി മാറ്റുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് സഭയിലെ ഓരോ വ്യക്തിക്കുമുള്ളത് . ബുദ്ധിയുടെ തലത്തിൽ ലഭിക്കുന്ന വിവരങ്ങൾ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ഉള്ളിൽ പതിയണം.സ്നേഹം, ത്യാഗം, സേവനമനോഭാവം തുടങ്ങിയ മൂല്യങ്ങൾ കുട്ടികൾക്ക് പകർന്നുകൊടുക്കുവാൻ അർപ്പിതമനസ്കരായ ഒരുകൂട്ടം മതാധ്യാപകരാണ് എഗ്ഗ് കാത്തലിക് കമ്മ്യൂണിറ്റിയിൽ ശുശ്രൂഷ ചെയ്യുന്നത്.
ഈ വർഷത്തെ മതബോധന ക്ളാസിന്റെ പ്രവേശനോത്സവവും, ആദ്യ മതബോധന ക്ളാസും സെപ്റ്റംബർ ആറാം തിയതി മൂന്നു മുപ്പതിന് ആരംഭിക്കുകയാണ്. നാലു വയസ്സ് കഴിഞ്ഞ കുട്ടികൾക്കും, ഇവിടെ എൽ കെ ജി യിൽ പോകുന്ന കുട്ടികൾക്കും പുതിയ അഡ്മിഷൻ ലഭിക്കുന്നതാണ് .
പ്രവേശനോത്സവത്തിനോടനുബന്ധിച്ചു ചെറുപുഷ്പമിഷൻലീഗിനുവേണ്ടി കഴിഞ്ഞവർഷം കുട്ടികൾക്കായി കൊടുത്തുവിട്ടിരുന്ന SPAR BOX ബഹുമാനപെട്ട തയ്യിൽ അച്ഛൻ കുട്ടികളിൽനിന്നും സ്വീകരിക്കുന്നതായിരിക്കും.മാതാപിതാക്കൾ അന്നേദിവസം കുട്ടികളുടെ കൈയിൽ SPAR BOX കൊടുത്തുവിടുവാൻ ശ്രെദ്ധിക്കുമല്ലോ.
കോവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചായിരിക്കും മതബോധനകളാസ്സുകൾ നടത്തപ്പെടുക. മാതാപിതാക്കളുടെയും ,അദ്ധ്യാപകരുടെയും പൂർണ്ണമായ സഹകരണം ഇക്കാര്യത്തിൽ ഉണ്ടാവേണ്ടതാണ്.
മൂന്നു മുപ്പതിന് ആരംഭിക്കുന്ന വിശ്വാസപരിശീലനക്ളാസ്സ് നാലേമുക്കാലിന് സമാപിക്കുന്നതാണ്. കുട്ടികളെ കുർബാനക്കുവേണ്ടി കൊണ്ടുപോകുവാൻ മാതാപിതാക്കൾ നിർബന്ധമായും മതബോധന ക്ളാസുകൾ നടക്കുന്ന സ്ഥലത്ത് കൃത്യസമയത്തു ഉണ്ടാവേണ്ടതാണ്. പരിശുദ്ധകുര്ബാനയിൽ കുട്ടികളെ മാതാപിതാക്കളോടൊപ്പം നിർത്തേണ്ടതുമാണ്.
മാതാപിതാക്കൾ മനസിലാക്കേണ്ട കോവിഡ് സുരക്ഷാക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതിനോടൊപ്പം ചേർത്തിട്ടുള്ള പോസ്റ്ററിൽ നിന്നും മനസിലാക്കാവുന്നതാണ് .എഗ്ഗ് കാത്തലിക് കമ്മ്യൂണിറ്റിയിലെ എല്ലാ കുട്ടികളും മാതാപിതാക്കളോടൊപ്പം വിശ്വാസപരിശീലനത്തിനായി എത്തിച്ചേരണമെന്ന് കമ്മ്യൂണിറ്റിക്കുവേണ്ടി ഫാദർ സെബാസ്റ്റ്യൻ തയ്യിൽ അറിയിക്കുന്നു.