
സ്വിറ്റ്സർലൻഡിൽ റോസാ മിസ്റ്റിക്ക മാതാവിന്റെ തിരുന്നാള് ഭക്തിസാന്ദ്രമായി ആഘോഷിച്ചു മനുഷ്യകുലത്തെ തിന്മയുടെ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കുന്നതിന് വേണ്ടി ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപെട്ട് അനുതാപത്തിനും പ്രായച്ഛിത്തത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്യുന്ന പരിശുദ്ധ അമ്മയുടെ മധ്യസ്ഥത്തിനായി പ്രാർത്ഥിച്ചുകൊണ്ട് സൂറിച്ചിലെ സീറോ മലബാർ സമൂഹം ഭക്ത്യാദരപൂർവ്വം എഗിലെ വിശുദ്ധ അന്തോണീസിന്റെ ദേവാലയത്തിൽ ജൂലൈ 13നു റോസാ മിസ്റ്റിക്ക തിരുന്നാൾ ആഘോഷിച്ചു .
ബഹു.വൈദികരായ ഫാദർ സെബാസ്റ്റ്യൻ തയ്യിൽ ,ഫാദർ തോമസ് പ്ലാപ്പള്ളി എന്നിവരോടൊപ്പം ബഹുമാനപെട്ട ഫാദർ ഡെന്നി കിഴക്കരക്കാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ വൈകുന്നേരം അഞ്ചു മുപ്പതിന് ജപമാലയോടെ ചടങ്ങുകൾ ആരംഭിച്ചു തുടർന്ന് ആറു മണിക്ക് ആഘോഷമായ തിരുന്നാൾ കുർബാനയും തുടർന്ന് ലദീഞ്ഞും നടത്തപ്പെട്ടു .
ഈ വർഷത്തെ തിരുന്നാൾ പ്രസുദേന്തിമാരായിരുന്ന Joby & Leena Thekkekara,Jomon & Nisha Panickaparambil ,Biju & Jessy Parathalackal എന്നിവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും ,അടുത്ത വർഷത്തെ തിരുന്നാൾ പ്രസുദേന്തിമാരായ Tom& Anila Koottiyaniel,Savio & Mariamma Nangachiveettil,Xavier & Rani Pathupara,Tomy & Treesa Palathingal എന്നിവരുടെ പ്രസുദേന്തി വാഴ്ചയും ,പ്രത്യേക പ്രാർത്ഥനകളും ,തിരി നൽകുകയും ചെയ്തു .
സ്വർഗ്ഗീയ പിതാവിന്റെ ഏറ്റവും കറയില്ലാത്ത പുത്രിയാണെന്ന് സൂചിപ്പിക്കുന്ന വെള്ള റോസാപുഷ്പവും ,ദൈവപുത്രന്റെ അമ്മയാണെന്ന് സൂചിപ്പിക്കുന്ന ചുവന്ന റോസാപുഷ്പവും, പരിശുദ്ധാത്മാവിന്റെ മണവാട്ടിയാണെന്ന് സൂചിപ്പിക്കുന്ന സ്വർണ്ണനിറത്തിലുള്ള റോസാ പുഷ്പവും, നെഞ്ചിൽ സംവഹിക്കുന്ന മാതാവിനോട് സഭാമക്കൾ ജപമാലയിലൂടെ അനുതാപം, പരിഹാരം, കൂദാശകളുടെ യോഗ്യതപൂർണ്ണമായ സ്വീകരണം എന്നിവ വഴി ആത്മാവിൽ ശക്തിപ്പെടാനുള്ള കൃപാവരം തിരുക്കുമാരനിൽനിന്നും വാങ്ങിത്തരണമേ എന്ന് പ്രാർത്ഥിക്കുകയും അതുവഴി തിന്മയുടെയും അന്ധകാരത്തിന്റെയും ശക്തിക്ക് എതിരായി പോരാടുവാനും ശക്തരാക്കേണമേയെന്നു പ്രാർത്ഥിക്കുകയും ചെയ്തു.