സ്വർഗ്ഗയാത്ര

“കർത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പട്ടു. അവൻ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. അവർ എല്ലായിടത്തും പോയി പ്രസംഗിച്ചു. കർത്താവ് അവരോടുകൂടെ പ്രവർത്തിക്കുകയും അടയാള ങ്ങൾകൊണ്ട് വചനം സ്ഥിരീകരിക്കകയും ചെയ്തിരുന്നു (മർക്കോസി 16, 19-20).

ഈശോമിശിഹായിൽ
സ്നേഹംനിറഞ്ഞ സഹോദരീസഹോദരന്മാരേ,കുഞ്ഞുങ്ങളേ,

നമ്മൾ ഇന്നു നമ്മുടെ കർത്താവീശോമിശിഹായുടെ
സ്വർഗ്ഗാരോഹണത്തിരുനാളാ
ഘോഷിക്കുകയാണല്ലോ.

ഈശോയുടെ സ്വർഗ്ഗയാത്ര
നാം ഓരോരുത്തരുടേയും
സ്വർഗ്ഗയാത്രയുടെ മുന്നോടിയാണു്. ഈശോസ്വർഗ്ഗത്തിൽനിന്നും
ഭൂമിയിലേക്കുവന്നതു നമ്മുടെ സ്വർഗ്ഗയാത്ര, നമ്മുടെ സ്വർഗ്ഗസൗഭാഗ്യം ഉറപ്പാക്കാനാണ്. അവിടുന്ന് നമ്മുടെ ഇടക്ക് നമ്മേപ്പോലെതന്നേ, എന്നാൽ ഒട്ടും പാപമില്ലാത്തവനായി
ജീവിച്ച്, സ്വർഗ്ഗത്തിലേക്കുള്ള വഴി നമ്മേ പഠിപ്പിച്ചു. നമ്മുടെ സകല തെറ്റകൾക്കും പരി ഹാരം ചെയ്തശേഷം അവിടുന്ന് സ്ർഗ്ഗത്തിലേക്കു
കരേറി സ്വർഗ്ഗപിതാവിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.

നമ്മേകൂട്ടിക്കൊണ്ടുപോകാൻ അവിടുന്നു വരുംബോൾ
അതിനു യോഗ്യതയുള്ളവ രായിരിക്കാൻ, അതിനായി എപ്പോഴും അവിടുത്തോട്
ഒത്തു ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരുമാകാൻ,
അവിടുന്നുതിരുസഭയിലൂടെ നമുക്കു നല്കുന്ന
എല്ലാ സാദ്ധ്യതകളും ഉപകാരപ്പെടുത്താൻ നമുക്കു
ബദ്ധശ്രദ്ധ്ലുക്കളായിരിക്കാം.

കോവിട് പകർച്ചവ്യാധിമൂലം
ഉണ്ടായ നിയന്ത്രണങ്ങൾ ലഘൂകരിക്കപ്പടുന്ന സാഹ
ചര്യത്തിൽ തുടർന്നും അധികാരികൾ സഭാധികാരികൾവഴി, ദേവാലയത്തിലേ പെരുമാറ്റത്തേക്കുറിച്ചു നല്കുന്ന നിർദ്ദശങ്ങൾ
വളരെക്രുത്യമായി പാലി ക്കാൻ എല്ലാവരും ശ്രദ്ധിക്കു
മല്ലോ.

ഈ പുതിയസാഹചര്യ
ത്തിൽ ഇനിമുതൽ സാധാരണപോലെ സീറോമലബാർ ദിവ്യബലി
കൾ ഉണ്ടായിരിക്കുന്നതാ
ണു്. ബ: അച്ചന്മാർ ക്രുത്യ
മായി യധാസമയം അതിനേക്കറിച്ചു അറിയിക്കുന്നതായിരിക്കും.

ഞങ്ങൾ അച്ചന്മാർ എല്ലാവരുടേയുംപേരിൽ അനുഗ്രഹസമ്പന്നമായ
സ്വർഗ്ഗാരോഹണത്തിരുനാ
ളിന്റെറ മംഗളങ്ങൾ എല്ലാവർക്കും ആശംസി ക്കുന്നു.

ഏറ്റം സ്നേഹത്തോടേ,

തയ്യിലച്ചൻ
ഫാ. സെബാസ്റ്റ്യൻ തയ്യിൽ

Kommentar verfassen

Trage deine Daten unten ein oder klicke ein Icon um dich einzuloggen:

WordPress.com-Logo

Du kommentierst mit Deinem WordPress.com-Konto. Abmelden /  Ändern )

Google Foto

Du kommentierst mit Deinem Google-Konto. Abmelden /  Ändern )

Twitter-Bild

Du kommentierst mit Deinem Twitter-Konto. Abmelden /  Ändern )

Facebook-Foto

Du kommentierst mit Deinem Facebook-Konto. Abmelden /  Ändern )

Verbinde mit %s