“ദൈവത്തിൽആശ്രയിക്കുന്നവർ വീണ്ടുംശക്തിപ്രാപിക്കും, അവർ കഴുകന്മാരേപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുക യില്ല., നടന്നാൽ തളരുകയു
മില്ല” (ഏശയ്യാ 40, 31).
ഈശോമിശിഹായിൽ
സ്നേഹംനിറഞ്ഞ സഹോദരീസഹോദരന്മാരേ,കുഞ്ഞുങ്ങളേ,
മിടുക്കീമിടുക്കന്മാരായ നമ്മുടെകുറേ കുരൂന്നുകളും തുടർന്നു മറ്റുപലരും ഈ കൊറോണ പ്രതിസന്ധിയിൽ ആശ്വാസമേകാൻ ആരാധനാഗാനങ്ങളാലപിക്കുന്നതു് നിങ്ങൾ കേട്ടിരിക്കും. അതു പാടിയവരേയും അവർക്കുപിന്നിൽ പ്രചോദനമായി പ്രവർത്തിച്ചവരേയും ഞാൻ വളരെ ഹാർദ്ദമായി അനുമോദിക്കുന്നു.
ആ ഗാനങ്ങളിലെല്ലാം നിറഞ്ഞുനിൽക്കുന്നതു് ദൈവത്തിനുള്ള സ്തുതിയും
ആരാധനയും അവിടുന്നിലുള്ള പൂർണ്ണമായ
ആശ്രയബോധവുമാണു്.
നമ്മുടെ കാര്യങ്ങളെല്ലാം അറിയാവുന്ന, നമ്മുടെ നന്മമാത്രം ആഗ്രഹിക്കുന്ന, നല്ലദൈവം തന്റെ സാന്നിദ്ധ്യ
വും സംരക്ഷണവും നാം അനുഭവിക്കത്തക്കവിധ
ത്തിൽ നാം അവിടുത്തോടു എപ്പോഴും ചേർന്നു നില്
ക്കണം, നമ്മൾ അനുഗ്ര ഹസംബന്നരാകാൻ അവിടുത്തോടൊത്തു ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം എന്നുമാത്രമേ
ആഗ്രഹിക്കുന്നുള്ളൂ.
നമ്മുടെ ആരാധനകളും, സ്തുതിപ്പുകളും അവിടുന്നിലുള്ള നമ്മുടെ പൂർണ്ണമായ
ആശ്രയബോധവും നാം അവിടുത്തോടു ചേന്ർനുനിൽക്കുന്നു എന്നതും വ്യക്തമാക്കു
കയാണ്. അപ്പോൾ അവിടുത്തേ സംരക്ഷണവും ആശ്വാസവും നിരന്തരം നമ്മിലേക്ക് എത്തിച്ചേരും.
എല്ലാപ്രതിസന്ധികളും നമ്മെ ദൈവത്തിലേക്കുതിരിക്കുന്ന അവസങ്ങളാണു്. ലോകം മുഴുവനുംതന്നേവ്യാപിച്ച ഈ
കൊറോണാപ്രതിസന്ധി ലോകത്തേ മുഴുവനും നല്ലദൈവത്തിലേക്കു പൂർണ്ണമായി തിരിക്കാൻ ഉപകരണമാകട്ടേ എന്നു നമുക്കു പ്രാർത്ഥിക്കാം.
ലോകത്തിന്റെ
വിവിധഭഗങ്ങിൽനിന്നു വരുന്ന ഒത്തിരി പ്രതികര
ണങ്ങൾ, ദൈവത്തിന്റെ
സഹായം കൂടാതെ ഈ പ്രതിസന്ധിയേ നാം തരണം ചെയ്യുകയില്ലാ എന്നു വ്യക്തമാക്കുന്നതാണു്.
എല്ലാരംഗത്തും, പ്രത്യേകിച്ചും
വിനോദമേഖലകളിൽ പ്രവത്തിക്കുന്നവരും കൊറോണപ്രതിസന്ധിയിൽ
സഹിക്കുന്ന സഹജീവികളു
ടെ ആശ്വാസത്തിനായുള്ള പ്രവർത്തനങ്ങളിലേക്ക്
ശ്രദ്ധമുഴുവൻ തിരിച്ചിരിക്കുകയാണു്. ദൈവത്തേക്കൂടാതെ ശാസ്ത്രവും സംബത്തും കൊണ്ടുമാത്രം നമുക്കു രക്ഷ നേടാനാവില്ല എന്ന അവബോധത്തിലേക്ക് മാനവരാശി എത്തിച്ചേരട്ടേ.
കൊറോണയേക്കാൾ അപകടകരമായ വൈഭാഗീക ചിന്തകൾവെടിഞ്ഞു്, മനുഷ്യ
സാഹോദര്യത്തേ നശിപ്പക്കുന്ന തിന്മകൾ
ക്കെതിരേ പൊരൂതാൻ മാനവർ ഒന്നിക്കട്ടേ.
അതിസുന്ദരമായ ഈ വസന്തകാലത്ത്, അതിമനോഹരമായ ഈ പ്രപഞ്ചം നമുക്കായി ഒരുക്കിയിരിക്കുന്ന നല്ല ദൈവത്തേ കണ്ടു സ്തുതിക്കാം. “കർത്താവിന്റെ കരം അവന്റേമേൽ ഉണ്ടായിരുന്നതിനാൽ അവൻ ആവശ്യപ്പെട്ടതെല്ലാം രാജാവ് അനവദിച്ചു” (എസ്രാ 7, 6)
എന്നു പറയപ്പെട്ടിരിക്കുന്ന എസ്റായേപ്പോലെ നല്ല ദൈവത്തിന്റെ കരങ്ങളിൽ മുറുക്കിപ്പിടിച്ചു പ്രത്യാശാപൂർവ്വം നമുക്കു മുന്നേറാം. മാനസാന്തരത്തിന്റെ വഴികളിലൂടെ എപ്പോഴും
നമുക്കു നല്ലദൈവത്തോടു ചേർന്നു നിൽക്കാം.
ഈശോയുടെ തിരുവിലാവിൽ തൊട്ടു് “എന്റെ കർത്താവേ എന്റെ ദൈവമേ” (യോഹ. 20, 28-29 ) എന്നു പറഞ്ഞു ഉയിർത്തഴുന്നറ്റ ഈശോയിൽ ഉറച്ചുവിശ്വസിച്ച മാർതോമ്മാ ശ്ളീഹായുടെ മക്കളായ നമുക്കു്, കർത്താവു പറഞ്ഞതുപോലെ, തന്നേ കാണാതെ വിഒസ്വസിച്ച ഭാഗ്യവതിതളും
ഴാഗ്യവാന്മാരുമാകാം (യോഹ. 20, 29).
എല്ലവർക്കും ഈശോയുടെ കരുണയുടെ തിരുനാളായ പുതുഞായറാഴ്ച്ചയുടെ എല്ലാ അനുഗ്രഅങ്ങളും ആശംസിക്കുന്നു.
കോറോണാരോഗത്തിന്റേ പിടിയിൽപെട്ടവരേ പരിചരിക്കുന്ന ത്യാഗമൂർത്തികളായ
എല്ലാ വ്യക്തികളേയും പ്രാർത്ഥനകളിൽ നമുക്ക് അനുസ്മരിക്കാം.
എല്ലാവർക്കും ദൈവക്രുപയും നല്ല ആരോഗ്യവും ആശംസിച്ചുകൊണ്ട്
ഏറ്റം സ്നേഹത്തോടേ,
തയ്യിലച്ചൻ
ഫാ. സെബാസ്റ്റ്യൻ തയ്യിൽ