ഉയിർപ്പുതിരുനാളിലേക്കു്

 

“കർത്താവിന്റെ ആലയത്തിലേക്കു നമുക്കുപോകാം എന്നവർ പറഞ്ഞപ്പോൾ എന്റെ ഹ്രുദയം സന്തോഷംകൊണ്ടു നിറഞ്ഞു” (സങ്കീ.122, 1).

ഈശോമിശിഹായിൽ സ്നേഹംനിറഞ്ഞ സഹോദരീസഹോദരന്മാരേ,കുഞ്ഞുങ്ങളേ,

ദൈവാനുഗ്രഹത്താൽ നിങ്ങൾക്കെല്ലാവർക്കും സുഖംതന്നേയെന്നുകരുതുന്നു.

നമ്മുടെ ഭവനങ്ങളേ ദൈവാനുഭവത്തിന്റെ വേദികളാക്കുന്നതു ദൈവാലയത്തിൽനിന്നു ലഭിക്കുന്ന ദൈവസാന്നിദ്ധ്യ ത്തിന്റേയും, സ്വീകരിക്കുന്ന പ. കൂദാശകളുടേയും അനുഭവങ്ങളും, അതിനേക്കുറിച്ചു കൊച്ചുന്നാൾ തൊട്ടു നിലനിൽക്കുന്ന സ്മരണകളും, അതിനോടു് അനുദിനം കൂട്ടിചേർക്കപ്പെടുന്ന പ്രാർത്ഥനാനുഭവവും പരസ്പരസ്നേഹവുമാണു്.

എന്നാൽ ഇന്നത്തേ സാഹചര്യത്തിൽ, പ്രകാശപൂരിതവും സുന്ദരവുമായ ഈ വസന്ത
കാലത്തു, ദേവാലയത്തിൽ പോകാൻ സാധ്ക്കാത്തതും ദൈവമക്കളുടെ വലിയ കുടുംബമായി അവിടെ ഒന്നുചേരാൻപറ്റാത്തതും ഏവർക്കും വേദനാജനകമാണു്.

ഇസ്രായേൽക്കാരുടെ ജീവിതത്തിൽ അവരുടെ ഹ്രുദയംപോലെ ജീവിതത്തിന്റ കേന്ദ്രബിന്ദു ആയിരുന്നു ജറൂസലം ദേവാലയം. അവിടേക്കു പോകാനുള്ള അവസരത്തേക്കുറിച്ചു കേൾക്കുന്നതുതന്നേ സന്തോഷംകൊണ്ടുനിറയുന്ന അനുഭവമായിരുന്നു.

പ്രതിസഝികൾ നമ്മേസഹായിക്കാൻപറ്റുന്ന വരിലേക്കു, സർവ്വോപരി ദൈവത്തിലേക്കു നമ്മേ അടുപ്പിക്കുന്ന സാഹചര്യങ്ങളാണു്.
ഇന്നത്തേ ഈ വലിയ പ്രതിസഝിയും നമ്മേയും, ലോകംമുഴുവനേയും രക്ഷിക്കാൻ സാധിക്കുന്ന ദൈവത്തിലേക്കു നമ്മേ പൂർണ്ണമായി തിരിക്കേണ്ടതാണു്.

നമ്മുടെ നന്മമാത്രം ആഗ്രഹിക്കുന്ന നല്ലദൈവം എപ്പോഴും മനുഷ്യരുടെകൂടെയുണ്ടെങ്കിലും നമുക്കുനൽകപ്പെട്ടിരിക്കുന്ന സ്വതന്ത്രബുദ്ധിയും വിവേകവും ഉപയോഗിച്ചു നാം അവിടുന്നിലേക്കു തിരിയുംപോൾമാത്രമേ, അവിടുത്തേവഴിയിലൂടെ പോകുംപോൾമാത്രമേ, അവിടുത്തേ ശക്തിയും സംരക്ഷണവും നാം അനുഭവിക്കുകയുള്ളു എന്നുള്ളതു നാം വിസ്മരിക്കരുതു്.

അവിടുത്തേവഴിയിലൂടെ പോകുവാൻ ദൈവം മനുഷ്യരേ നിരന്തരം ആഹ്വാനംചെയ്യുന്ന ചിത്രം എക്കാലത്തും ലോകത്തിൽ ദ്രുശ്യമാണു. ലോകത്തേമുഴുവൻ ഇളക്കുന്ന ഈ രോഗസാഹചര്യവും അത്തരത്തിലൊന്നായിക്കണ്ട് ലോകം മുഴുവൻ ദൈവത്തിന്റെ വഴികളിലേക്കുതിരിയുമെന്നു പ്രതിക്ഷിക്കാം.

പരസ്പരം കീഴടക്കി സ്വാധീനവും സാംബത്തീക നേട്ടവും കൈവരിക്കാനുള്ള പോരാട്ടത്തിനു വിരാമമിട്ടു്, വ്യത്യാസങ്ങളേ മറന്നു സാഹോദര്യഭാവത്തിൽ മനുഷ്യർ പൊതുതിന്മക്കെതിരേ ഒന്നിക്കുന്ന ശുഭോദർക്കമായ ചിത്രം നാം ഇന്നു കാണുന്നതു്. ഈ ഭുമി എല്ലാവരുടേയും ഭവനമാണെന്നും ഇതിലേ വിഭവങ്ങളേ വിശാലമനസ്കതയോടേ കൈകാര്യംചെയ്താൽ എല്ലാവർക്കും എക്കാലവും സുഭിക്ഷമായി, സന്തോഷമായും സമാധാനമായും ജീവിക്കുവാൻ സാധിക്കുമെന്നുമുള്ള തിരിച്ചറിവിലേക്കു എല്ലാവരും എത്തിച്ചേരാൻ നമുക്കു പരിശ്രമിക്കാം പ്രാർത്ഥിക്കാം.

സകലതിന്മകളേയും ത്യാഗംകൊണ്ടു കീഴടക്കിയ, തന്റെ വഴിയിൽ ചരിക്കുന്നവർക്ക് മരണം ദൈവവുമായുള്ള പൂർണ്ണ ഐക്യത്തിന്റെവേദിമാത്രമാ ണന്നു നമ്മേ പഠിപ്പിച്ച ഉത്ഥിതനായ നന്മുടെകർത്താവിൽ നമുക്കാശ്രയിക്കാം.

ഉയിർത്തഴുന്നേറ്റ കർത്താവു് , എമ്മാവുസിലേക്കു സംശയാലുക്കളായി, വിഷാദരായി നടന്ന ശിഷ്യന്മരോടു്കൂടെ നടന്നതു പോലെ ഇന്നു നമ്മുടെ കൂടെയും നടക്കുന്നുണ്ട്. തിരുവചനം വായിക്കുംബോഴും, പ. കുർബ്ബാനയിൽ പങ്കെടുക്കുംബോഴും നമ്മോടൊത്തുള്ള ദൈവത്തിന്റ സാന്നിദ്ധ്യാനുഭവത്തിലേക്ക് നമ്മുടെ കണ്ണുകൾ തുറക്കപ്പെടും.

കർത്താവിന്റെകൂടെ മറ്റുശിഷ്യന്മാരേപ്പോലെതന്നേ മൂന്നുവർഷം നടന്നെങ്കിലും അവിടുത്തേ ചൈതന്യം ഒട്ടും ഉൾക്കൊള്ളാതെ സ്വന്തം അധമവികാരങ്ങളുടെ പിന്നാലെ നടന്ന യൂദാസ്, തന്നേ പൂർണ്ണമായി സ്നേഹിച്ച ഗുരുവിനേ മുപ്പതുവെള്ളിക്കാശിനു ഒറ്റിക്കൊടുത്തു. അതും തന്റെസഹപ്രവർത്തകരായ മറ്റുശിഷ്യന്മാരുടെ സാന്നിദ്ധ്യത്തിൽ സ്നേഹത്തിന്റെ ഏറ്റംവലിയ പ്രകടനമായ മുഖത്തേ ചുംബനത്തിലൂടെ. അധമവികാരങ്ങളേ യധാവിധി നിതന്ത്രിക്കാതെ പോഷിപ്പിക്കുന്നവർ എത്രമാത്രം അധ:പ്പധിതിക്കാം എന്നതു ഇതു വ്യക്തമാക്കുന്നു.

തന്റെ പദ്ധതിപ്രകാരം ജീവിക്കുന്നവർക്കു് ഏതു സാഹചര്യത്തിലും പൂർണ്ണ ആനന്ദവും, സന്തോഷവും, സമാധാനവും എവിടെയും നൽകാൻ സാധിക്കുന്ന നല്ലദൈവത്തിൽ നമുക്കാശ്രയിക്കാം. അങ്ങനെ ഈ പെസഹാവ്യാഴാഴ്ച്ചയും, ദുഖവെള്ളിയാഴ്ചയും, ദുഖശനിയാഴ്ച്ചയും ഉയിർപ്പുതിരുനാളുമൊക്കെ വീട്ടലിരുന്നുള്ള ഭാഗഭാഗിത്വത്തിലൂടെ പരമാവധി അനുഗ്രഹസംബന്നമാക്കാൻ എല്ലാവർക്കും സാധിക്കട്ടേഎന്നു പ്രാർതിഥിച്ചുകൊണ്ട് എല്ലാവർക്കും ഉയിർപ്പുതിരുനാളിന്റെ മംഗളങ്ങളും നല്ലആരോഗ്യവും 141719ആശംസിക്കുന്നു.

ഏറ്റം സ്നേഹത്തോടേ,

തയ്യിലച്ചൻ
ഫാ. സെബാസ്റ്റ്യൻ തയ്യിൽ

Kommentar verfassen

Trage deine Daten unten ein oder klicke ein Icon um dich einzuloggen:

WordPress.com-Logo

Du kommentierst mit Deinem WordPress.com-Konto. Abmelden /  Ändern )

Google Foto

Du kommentierst mit Deinem Google-Konto. Abmelden /  Ändern )

Twitter-Bild

Du kommentierst mit Deinem Twitter-Konto. Abmelden /  Ändern )

Facebook-Foto

Du kommentierst mit Deinem Facebook-Konto. Abmelden /  Ändern )

Verbinde mit %s