വിശുദ്ധവാരവും ഉയിർപ്പുതിരുനാളും

ഈശോമിശിഹായിൽ സ്നേഹംനിറഞ്ഞ സഹോദരീസഹോദരന്മാരേ,കുഞ്ഞുങ്ങളേ,

അടുത്തഞായറാഴ്ച ഓശാനഞായറാഴ്ചയായി. നമ്മൾ വിശുദ്ധവാരത്തിലേക്കു കടക്കുകയാണു്.

ഇവിടുത്തേ ഇപ്പോഴത്തേ അടിയന്തരസാഹചര്യത്തിൽസ്വിററ്സ്സെർലണ്ടിലേ മെത്രാനച്ചന്മാരുടേയും
ബുണ്ടസ്റാറ്റിന്റേയും നിർദ്ദശങ്ങൾ ക്രുത്യമായി പാലിച്ചുകൊണ്ട് ദൈവാലയത്തിൽ വിശ്വാസസമൂഹത്തേക്കൂട്ടിയുള്ള എല്ലാത്തിരുക്കർമ്മങ്ങളും നമ്മൾ ഒഴിവാക്കുകയാണു്.
പെസഹാഭക്ഷണവും അതാതുകുടുംബംഗളിലേ അംഗങ്ങൾ തനിച്ചു നടത്തേണ്ടതാണു്.

ഏപ്രിൽ 19ാംതിയതിവരേ എല്ലാവരും വീട്ടിൽ ഇരുന്നും ശക്തമായി പ്രാർത്ഥിക്കുവാൻ ശ്രദ്ധിക്കുമല്ലോ.

നമ്മുടെവലിയപിതാവു ആലഞ്ചേരിപ്പിതാവിന്റേയും മറ്റുപിതാക്കന്മാരുടേയും ഇടയലേഖനങ്ങളിൽനിന്നും നിങ്ങൾ ഇതിനോടകം കേട്ടതുപോലെ ഇപ്രാവശ്യത്തേ വിശുദ്ധവാരവും ഉയിർപ്പുതിരുനാളും ഇന്നത്തേപ്രതികൂലസാഹചര്യത്തിൽ നാട്ടിലും വിശ്വാസീസമൂഹത്തിന്റെ സാന്നിദ്ധ്യം ദൈവാലയങ്ങളിലില്ലാതെ നടക്കേണ്ടിയിരിക്കുന്നു.
പിതാക്കന്മാരും വൈദീകരുംതനിയേ നിർവഹിക്കുന്നതിരുക്കർമ്മങ്ങളിൽ മാദ്ധ്യമങ്ങളുടേസഹായത്തോടുകൂടെയോഅല്ലാതെയോ മനസ്സും ഹ്രുദയുംചേർത്തുനിർത്തി
പങ്കുചേരുവാൻ എല്ലാവരേയും സ്നേഹപൂർവ്വം ആഹ്വാനംചെയ്യുന്നു.

എല്ലാമനുഷ്യരും രക്ഷിക്കപ്പെടണമെന്നും, സത്യം അറിയണമെന്നും, ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായി യേശുക്രിസ്തുമാത്രമേഉള്ളൂ എന്നും, അവൻ എല്ലാവർക്കുംവേണ്ടി തന്നേത്തന്നേ മോചനദ്രവ്യമായിനൽകി എന്നും (I Timothy 2, 4-6) ലോകംമുഴുവൻ അറിയാൻ ഇന്നത്തേപ്രതികൂലസാഹചര്യങ്ങൾ ഉപകരണമാകട്ടേ എന്നും, അങ്ങനേ ലോകം സകലതിന്മകളിൽനിന്നും രക്ഷപ്രാപിക്കട്ടേ എന്നും നമുക്കു തീക്ഷ്ണമായി പ്രാർത്ഥിക്കാം.

സ്വിററ്സ്സെർലണ്ടിലേ നമ്മുടെ സഹോദരങ്ങളിൽ ബഹുഭൂരിപക്ഷവും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരാണല്ലോ. അവരെല്ലാവരും സുരക്ഷിതരായിരിക്കുന്നതിനായി നമുക്കു പ്രത്യേകം പ്രാർത്ഥിക്കാം. ഇന്നത്തേ ഈ പ്രതികൂലസാഹചര്യത്തിലേ അവരുടെ സേവനം നമ്മുടെ കർത്താവിന്റെ യധാർത്ഥ ചൈതന്യവും സാന്നിദ്ധ്യവും രോഗികളായ നമ്മുടെ സഹോദരങ്ങൾക്കു് അനുഭവവേദ്യമാക്കും.

എല്ലാപ്രതികൂലസാഹചര്യങ്ങളിലും ദൈവത്തിലേയ്ക്കു ആൽമാർത്ഥമായിത്തിരിയുന്ന മനുഷ്യർ അൽഭുതകരമായി രക്ഷിക്കപ്പെടുന്ന ചരിത്രമാണു് വി. ഗ്രന്ഥത്തിൽ ഉടനീളം നാം കാണുന്നതു്. അവിഭക്തഹ്രുദയത്തോടേ തന്നോടുചേർന്നുനിൽക്കുന്നവർക്കു്ശക്തനായസംരക്ഷകനായിരിക്കാൻ ദൈവത്തിന്റെ കണ്ണുകൾ ഭൂമിയിലുടനീളം സഞ്ചരിക്കുന്നു (II ദിനവ്രു. 16, 9).
കർത്താവിൽ ആശ്രയിക്കുന്നവർ ആനന്ദിക്കും, കാരണം പരിചകൊണ്ടെന്നപോലെ നീതിമാന്മാരേ കർത്താവു തന്റെ അനുഗ്രഹങ്ങൾകൊണ്ടു സംരക്ഷിക്കുന്നു (സങ്കി. 5, 11-12).
നല്ല ദൈവത്തിലേക്കു പൂർണ്ണമായി തിരിഞ്ഞുകൊണ്ട് അത്യന്തം ഗുരുതരമായിരിക്കുന്ന കൊറോണപ്രതിസന്ധിയേ അതിജീവിക്കാൻ മാനവരാശിക്കുസാധിക്കട്ടേ
എന്ന് പ്രാർത്ഥിച്ചുകൊണ്ട് എല്ലാവർക്കും അനുഗ്രഹസംബന്നമായ വിശുദ്ധവാരവും, ഉദ്ധിതനായ കർത്താവിന്റെ നിരന്തരസാന്നിദ്ധ്യവും സന്തോഷവും സമാധാനവും ഞങ്ങൾവൈദീകരെല്ലാവരും ഒന്നുചേർന്ന്ആശംസിക്കുന്നു.

ഞങ്ങളച്ചന്മാർ തനിയേ അർപ്പിക്കുന്ന പ. കുർബ്ബാനകളിലും തിരുക്കർമ്മങ്ങളിലും എല്ലാവരേയും പ്രത്യേകം സ്മരിക്കുന്നു, നിങ്ങളോടൊത്തുപ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഏതുസമയത്തും നിങ്ങളേകേൾക്കന്നതിൽ ഞങ്ങൾക്കു സന്തോഷമേയുള്ളൂ.

എല്ലാവർക്കും അനഗ്രഹസംബന്നമായ ദിനങ്ങളും നല്ല ആരോഗ്യവും HHoly-Week-2019-web-visualആശംസിച്ചുകൊണ്ട്,

സ്നേഹത്തോടേ,
സ്വിററ്സ്സെർലണ്ടിലേ നിങ്ങളുടെ അജപാലകരായ വൈദീകർ

Kommentar verfassen

Trage deine Daten unten ein oder klicke ein Icon um dich einzuloggen:

WordPress.com-Logo

Du kommentierst mit Deinem WordPress.com-Konto. Abmelden /  Ändern )

Google Foto

Du kommentierst mit Deinem Google-Konto. Abmelden /  Ändern )

Twitter-Bild

Du kommentierst mit Deinem Twitter-Konto. Abmelden /  Ändern )

Facebook-Foto

Du kommentierst mit Deinem Facebook-Konto. Abmelden /  Ändern )

Verbinde mit %s