മംഗളവാർത്തത്തിരുനാൾ

 

mangalavaartha

സ്നേഹംനിറഞ്ഞ സഹോദരീസഹോദരന്മാരേ, കുഞ്ഞുങ്ങളേ,

നാളെ മാര്‍ച്ച് 25 മംഗളവാർത്തത്തിരുനാൾ ആഗോള പ്രാർഥനാ ദിനമാക്കി മാറ്റണമെന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തോട് മാർപാപ്പ ആഹ്വാനംചെയ്തിരിക്കുകയാണല്ലോ.

നമ്മോടുള്ള അനന്ത സ്നേഹത്തേപ്രതി ദൈവം നമ്മുടെ മനുഷ്യവ്യക്തിത്വം എളിമയോടേ സ്വീകരിച്ച, അതിനായി പ. കന്യകാമാതാവ് എളിമയോടെ തന്റെപൂർണ്ണസഹകരണം നൽകിയ ആമഹാദിനത്തിൽ നമുക്കും ദൈവപുത്രനായ ഈശോയേപ്പോലെ, മാതാവിനേപ്പോലെ, യൗസേപ്പുപിതാവിനേപ്പോലെ എളിമനിറഞ്ഞവരായി മാർപാപ്പായോടും മറ്റെല്ലാവരോടും ചേർന്നു നല്ലദൈവത്തിനു നന്നിപറയാം. നമ്മുടേയും ലോകംമുഴുവന്റേയും തിന്മകൾക്കു പൊറുതിയാചിച്ചുകൊണ്ട്, എല്ലാവരുടേയും മാനസാന്തരത്തിനായി പ്രയത്നിച്ചുകൊണ്ട്
നമ്മുടെ ഇന്നത്തേ വലിയ ആവശ്യതിതിനായി:ലോകംമുഴുവനും ദൈവത്തിലേക്കു തിരിയുന്നതിനും ഈവലിയപകർച്ചവ്യാധിയിൽ നിന്നും ലോകം രക്ഷിക്കപ്പെടുന്നതിനുംവേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കാം.

വെള്ളിയാഴ്ചവൈകിട്ടും മാർപ്പാപ്പയോടൊന്നിച്ചുപ്രാർത്ഥിച്ച് Urbi et Orbi (നഗരത്തിനുംലോകത്തിനും) ആശീർവ്വാദം സ്വീകരിച്ച് ദണ്ഡവിമോചനം പ്രാപിക്കാം, പ്രത്യേകിച്ചും ഈ ദുരന്തത്തിൽ മരണമടഞ്ഞ എല്ലാവർക്കും വേണ്ടി.

അത്യന്തം ഗുരുതരമായി കൊറോണ പടരുന്ന സാഹചര്യത്തില്‍ ശുശ്രൂഷാരംഗത്ത് ത്യാഗനിർഭരരായി പ്രവർത്തിക്കുന്ന നമ്മുടെ സഹോദരർക്കുവേണ്ടിയും പ്രാർത്ഥിക്കാം. പടരുന്നതു തടയുന്നതിനായി
രാഷ്ട്രീയ-സഭാ അധികാരികളുടെ നിർദ്ദശങ്ങൾ ക്രുത്യമായി പാലിക്കുകയും ചെയ്യാം.

ഞങ്ങളച്ചന്മാർ തനിയേ അർപ്പിക്കുന്ന പ. കുർബ്ബാനകളിൽ എല്ലാവരേയും പ്രത്യേകം സ്മര്ക്കുന്നു, നിങ്ങളോടൊത്തുപ്രാർത്ഥിക്കുന്നു.

എല്ലാവർക്കും അനഗ്രഹസംബന്നമായ മംഗളവാർത്തത്തിരുനാൾ ആശംസിച്ചുകൊണ്ട്,

സ്നേഹത്തോടേ, തയ്യിലച്ചൻ
ഫാ. സെബാസ്റ്റ്യൻ തയ്യിൽ

Kommentar verfassen

Trage deine Daten unten ein oder klicke ein Icon um dich einzuloggen:

WordPress.com-Logo

Du kommentierst mit Deinem WordPress.com-Konto. Abmelden /  Ändern )

Google Foto

Du kommentierst mit Deinem Google-Konto. Abmelden /  Ändern )

Twitter-Bild

Du kommentierst mit Deinem Twitter-Konto. Abmelden /  Ändern )

Facebook-Foto

Du kommentierst mit Deinem Facebook-Konto. Abmelden /  Ändern )

Verbinde mit %s