മാർച്ച് 19 – വി.യൗസേപ്പ് പിതാവിന്റെ തിരുനാൾ ദിനം

നന്മയും നീതിയും ചേര്‍ന്ന രക്ഷാകര്‍തൃത്വം ദൈവം തന്റെ പുത്രനായി ഭൂമിയില്‍ ഒരുക്കി. ‘നീതിമാൻ’ എന്ന സ്വഭാവഗുണമായിരിക്കാം സ്വർഗ്ഗിയ പിതാവ് തന്റെ പുത്രനായ ഈശോമിശിഹായുടെ വളർത്തുപിതാവാകാൻ ഔസേപ്പു പിതാവിൽ ദർശിച്ച പുണ്യം. ദൈവത്തോടും, ദൈവപുത്രനോടും, ദൈവപുത്രന്റെ മാതാവിനോടും, തന്നോട് തന്നെയും, സമൂഹത്തോടും ന്യായമായി പ്രവർത്തിക്കാൻ സാധിക്കും എന്നു ദൈവത്തിനു വിശ്വാസം തോന്നിയ വ്യക്തിത്വം. നമ്മിൽ ഈ പുണ്യം ഉണ്ടോ എന്നു നമ്മുക്ക് ആത്മശോധന നടത്താം. ദൈവകൃപയാൽ ഈ പുണ്യം ലഭിക്കാൻ പ്രാർത്ഥിക്കാം. നീതിയോടെ ഈ ജീവിതം പൂർത്തീകരിക്കാനുള്ള ദൈവകൃപ ഈ നോമ്പുകാലത്തിൽ പ്രാർത്ഥിച്ചും, പ്രയത്നിച്ചും നേടാം.
ഇന്ന് നാമഹേതുകതിരുനാള്‍ ആചരിയ്ക്കുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും, മനസ്സില്‍ പിതൃത്വത്തിന്റെ നന്മയും സ്നേഹവും വാത്സല്യവും കരുതലും കാത്തുസൂക്ഷിച്ചു പ്രകാശിക്കുന്ന എല്ലാ ഹൃദയങ്ങള്‍ക്കും സീറോ മലബാർ സൂറിച് കമ്മിറ്റിക്കുവേണ്ടി ഔസേപ്പ് പിതാവിന്റെ തിരുനാള്‍ ആശംസകൾ .