
പാപ്പ നടത്തിയ മധ്യസ്ഥ പ്രാർത്ഥനയുടെ തർജിമ താഴെക്കൊടുക്കുന്നു:
‘പരിശുദ്ധ ദൈവമാതാവേ, ഞങ്ങളുടെ യാത്രയിലുടനീളം രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി അമ്മേ അങ്ങ് പ്രകാശിക്കുന്നു. ക്രിസ്തുവിന്റെ പാടുപീഡകൾക്ക് കുരിശിൽ ചുവട്ടിൽനിന്ന് സാക്ഷ്യംവഹിച്ച അമ്മേ, രോഗികളുടെ ആരോഗ്യമേ ഞങ്ങളെ അങ്ങേയ്ക്ക് ഭരമേൽപ്പിക്കുന്നു.
ലോക ജനതയുടെ രക്ഷകയായ അമ്മേ, ഞങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞ് ഗലീലിയയിലെ കാനായിലേതുപോലെ ആ ആവശ്യങ്ങൾ നിവർത്തിച്ചുതന്ന് പരീക്ഷയുടെ ഈ നാളുകളിൽനിന്ന് ഞങ്ങളെ ആനന്ദത്തിലേക്ക് തിരിച്ചെത്തിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
‘ദിവ്യസ്നേഹത്തിന്റെ മാതാവേ, പിതാവിന്റെ ഹിതത്തോട് അനുരൂപപ്പെടാനും, ഉയിർപ്പിന്റെ ആനന്ദത്തിലേക്ക് നമ്മെ നയിക്കാൻ നമ്മുടെ സഹനങ്ങളും സങ്കടങ്ങളും കുരിശിലൂടെ സ്വയം ഏറ്റെടുത്തുകൊണ്ട് ഈശോ പഠിപ്പിച്ച മാതൃക പിഞ്ചെല്ലാനും ഞങ്ങളെ സഹായിക്കണമേ.
‘അഭയാർത്ഥികളായ ഞങ്ങൾ അമ്മയുടെ സംരക്ഷണം യാചിക്കുന്നു. പരീക്ഷകളിൽ അകപ്പെട്ടിരിക്കുന്ന ഞങ്ങളെ കൈവെടിയരുതേ. അനുഗ്രഹീതയും മഹത്വമുള്ളവളുമായ കന്യാമാതാവേ എല്ലാവിധ അപകടങ്ങളിൽനിന്നും ഞങ്ങളെ സ്വതന്ത്രരാക്കണമേ. ആമേൻ.’
💒ആഗോള കത്തോലിക്കാ സഭയുടെ തലവനായി തെരഞ്ഞെടുത്തിട്ട് ഇന്ന് 7 വർഷം പൂർത്തിയാക്കുന്ന ഫ്രാൻസീസ് പാപ്പയ്ക്ക് പ്രാർത്ഥനാശംസകൾ .