
ലോകം മുഴുവന്‍ വിരല്‍ത്തുമ്പിലെത്തിക്കാൻ കഴിവുനേടിയ മനുഷ്യന്, നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകാത്ത ഒരു വൈറസ് ബാധയ്ക്കു മുമ്പില്‍ വിറങ്ങലിച്ചു നില്ക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.വീണ്ടും ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണാ വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്.
ലോകത്ത് പകർച്ചവ്യാധികൾ ഉണ്ടാകുമ്പോൾ അത് പടർന്നുപിടിക്കുന്നത് തടയുവാൻ ഓരോ രാജ്യങ്ങളും
നിര്‍ദേശിക്കുന്ന മുന്‍കരുതലുകളോടും പ്രതിരോധ പ്രവര്‍ത്തനങ്ങളോടും പൂര്‍ണമായി സഹകരിക്കാന്‍ കത്തോലിക്ക സഭയ്ക്ക് കടമയുണ്ട്. ആയതിനാൽ ഇന്നത്തെ സാഹചര്യത്തിൽ കൂട്ടായ്മകൾ ഒഴിവാക്കേണ്ട തുള്ളതിനാൽ മാർച്ച് 20 ,21 ,22 തീയതികളിൽ നടത്തുവാൻ തീരുമാനിച്ചിരുന്ന ധ്യാനം ക്യാൻസൽ ചെയ്യുന്നതായി കമ്മിറ്റിക്കുവേണ്ടി ഫാദർ തോമസ് പ്ലാപ്പള്ളിയും ,ഫാദർ സെബാസ്റ്റിയൻ തയ്യിലും സെൻട്രൽ കമ്മിറ്റി ട്രസ്ടിമാരായ ബിജു പാറത്തലക്കലും, ജെയിംസ് ചിറപ്പുറത്തും അറിയിച്ചു …
കൊറോണ നിര്‍വീര്യമാക്കാനുള്ള പ്രതിരോധ മരുന്നുകള്‍ നിര്‍മ്മിക്കപ്പെടാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജ്ഞാനം ലഭിക്കുവാൻ നമ്മുടെ പ്രാര്‍ത്ഥനകള്‍ ശക്തമായി ഉയരട്ടെ .