കുരിശുവര പെരുന്നാൾ (വിഭൂതി തിരുന്നാൾ) -ഫെബ്രുവരി 24 ന് ആറു മുപ്പതിന്..
വലിയ നൊയമ്പുകാലത്തിന്റെ ആരംഭം കുറിക്കുന്ന പ്രധാനപ്പെട്ട ഒരു ക്രിസ്തീയാനുഷ്ഠാനമാണ് കുരിശുവരപ്പെരുന്നാള്‍, അഥവാ വിഭൂതി തിരുനാള്‍. ആറാം നൂറ്റാണ്ടിലുണ്ടായിരുന്ന റോമന്‍ കത്തോലിക്കരുടെ ഇടയിലാണ് ഈ ആചാരത്തിന്റെ തുടക്കമെങ്കിലും, നെറ്റിയില്‍ കുരിശുവരയ്ക്കുന്ന രീതി തുടങ്ങിയത് ഗ്രിഗോറി മാര്‍പാപ്പയുടെ (എ.ഡി 590 -604) കാലത്തായിരുന്നുവെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
എളിമയുടേയും, സങ്കടത്തിന്റേയും, പശ്ചാത്താപത്തിന്റേയും, മരണത്തിന്റേയും അടയാളമായിട്ടാണ് ചാരം ഉപയോഗിക്കുന്നതെന്നാണ് പഴയ നിയമത്തില്‍ പറയപ്പെടുന്നത്.പ്രാര്‍ത്ഥനയും ഉപവാസവും വഴി യേശുക്രിസ്തുവിന്റെ പുനരുദ്ധാന ദിവസത്തിന് തയാറെടുക്കുന്നതിനും, മാമ്മോദീസയില്‍ നടത്തിയ വാഗ്ദാനങ്ങള്‍ ഏറ്റുപറയുന്നതിനുമുള്ള ഒരു അനുഷ്ഠാനം എന്നതിലുപരി ആദ്ധ്യാത്മികമായ വലിയൊരു ഉണര്‍വ് കൂടിയാണ് കുരിശുവരപ്പെരുന്നാള്‍ പ്രദാനം ചെയ്യുന്നത്.