സൂറിച് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ബൈബിൾ കലോത്സവവും ,കമ്മ്യൂണിറ്റി ദിനവും ജനുവരി 25 ,26 തീയതികളിൽ …
ബൈബിൾ പ്രഘോഷണത്തിനും വിശ്വാസസാക്ഷ്യത്തിനും പുതിയ മാനങ്ങൾ നൽകികൊണ്ട് സൂറിച് സീറോ മലബാർ സമൂഹമൊരുക്കുന്ന ബൈബിൾ കലോത്സവത്തിനും , കാത്തലിക് കമ്മ്യൂണിറ്റി ദിനാചരണത്തിനും തിരിതെളിയാൻ ഇനി ദിവസങ്ങൾ ബാക്കി …രണ്ടുദിന ചടങ്ങുകൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കമ്മിറ്റിക്കുവേണ്ടി ഫാദർ തോമസ് പ്ലാപ്പള്ളിയും ,ഫാദർ സെബാസ്റ്റ്യൻ തയ്യിലും അറിയിച്ചു .
ജനുവരി 25 നു രാവിലെ ഒമ്പതുമണിക്ക് എഗ്ഗിലെ സെന്റ് അന്തോണീസ് പള്ളിയുടെ പാരിഷ് ഹാളിൽ വിവിധ മത്സരങ്ങൾക്ക് മൂന്നു വേദികളിലായി തുടക്കമാകും .മാതൃജ്യോതി പ്രവർത്തകരൊരുക്കുന്ന കേരളീയ ഭക്ഷണങ്ങൾ മിതമായ നിരക്കിൽ ഹാളിൽ ലഭ്യമായിരിക്കും ..
ജനുവരി 26 നു നാലേകാലിനു എഗ്ഗിലെ സെന്റ് അന്തോണീസ് പള്ളിയിൽ സമൂഹബലിയോടെ കമ്മ്യൂണിറ്റി ദിനാചരണത്തിന് തുടക്കമാകും തുടർന്ന് എഗ്ഗിലെ Hirshensaal ൽ വെച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ , ആദരിക്കൽ ചടങ്ങുകളും ,അനുമോദനചടങ്ങുകളും,സമ്മാനദാനവും കൂടാതെ കലാവിരുന്നും അരങ്ങേറും …തുടർന്ന് ശ്രീ വർഗീസ് കരുമത്തിയുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ ഒരുക്കുന്ന സ്നേഹവിരുന്നും ഉണ്ടായിരിക്കും ..
അരങ്ങ് മുഴുവനും ദൈവവചന പ്രഘോഷണ വേദിയാക്കിമാറ്റുന്ന കലോത്സവത്തിലേക്കും വിശ്വാസത്തിന്റെ ഐക്യകാഹളം മുഴക്കുന്ന കമ്മ്യൂണിറ്റി ദിനാചരണത്തിലേക്കും എല്ലാ സഭ വിശ്വാസികളുടെയും സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്ന് കമ്മിറ്റിക്കുവേണ്ടി ട്രസ്റ്റിമാരായ ബിജു പാറത്തലക്കൽ ,ജെയിംസ് ചിറപ്പുറത്തു ,ബേബി വട്ടപ്പാലം ,ജോജൻ മ്ലാവിൽ എന്നിവർ അഭ്യർത്ഥിച്ചു …
സ്നേഹപൂർവ്വം
ടോമി തൊണ്ടാംകുഴി
പി ആർ ഓ , സീറോ മലബാർ സൂറിച് സെൻട്രൽ കമ്മിറ്റി