SYRO MALABAR ZURICH BIBLE KALOLSAVAM AND COMMUNITY DAY 2020

img_0414

സൂറിച് സീറോ മലബാർ കമ്മ്യൂണിറ്റി ബൈബിൾ കലോത്സവവും ,കമ്മ്യൂണിറ്റി ദിനവും ജനുവരി 25 ,26 തീയതികളിൽ എഗ്ഗിൽ വെച്ച് നടത്തപ്പെടുന്നു ..

ദൈവ വചനം കലാരൂപങ്ങളിലൂടെ വേദിയില് നിറഞ്ഞാടുന്ന രണ്ടാമത് സൂറിച് സിറോ മലബാര് ബൈബിള് കലോത്സവം ജനുവരി 25 ശനിയാഴ്ച രാവിലെ ഒൻപതു മണിമുതൽ എഗ്ഗിലെ സെന്റ് ആന്റണീസ് പള്ളിയുടെ കമ്മ്യൂണിറ്റി ഹാളിലും ,കമ്മ്യൂണിറ്റി ഡേ 26 ഞായറാഴ്ച വൈകുന്നേരം നാലേകാലിനു എഗ്ഗിലെ സെന്റ് ആന്റണീസ് പള്ളിയിൽ സമൂഹബലിയോടെ ആരംഭിക്കുന്നതും തുടർന്ന് പൊതുയോഗവും ,കലാവിരുന്നും എഗ്ഗിലെ തന്നെ ഹിർഷൻസാലിലും നടത്തപ്പെടുന്നു .

ഓരോ വര്ഷം പിന്നിടുമ്പോഴും കലോത്സവം അതിന്റെ മികവില് ഏറെ മുന്നോട്ടുപോവുകയാണ്. വചനം കുട്ടികള് പാട്ടിലൂടെയും നൃത്തത്തിലൂടെയും സ്കിറ്റിലൂടെയുമൊക്കെ ലളിതമായി വേദിയില് അവതരിപ്പിക്കുമ്പോള് അത് കാണികള്ക്കു നല്കുന്ന സംതൃപ്തി ഏറെയാണ്. ദൈവ വഴിയിലൂടെ വചനത്തിന്റെ മാഹാത്മ്യം ഉള്ക്കൊണ്ട് കുട്ടികള് വളര്ന്നു വരുന്നുവെന്നും അവര് വിശ്വാസത്തിലുറച്ചുള്ള ജീവിതം ഇനിയും തുടരുമെന്നും ഓരോ ബൈബിള് കലോത്സവവും നമ്മളെ ഓര്മ്മിപ്പിക്കും…

ബൈബിള് കലോത്സവം ..ജനുവരി 25 ന്

എഗ്ഗിലെ സെന്റ് ആന്റണീസ് ദേവാലയത്തിനോട് ചേർന്നുള്ള പാരിഷ് ഹാളിലും,മറ്റുള്ള ചെറിയ ഹാളുകളിലുമായി രാവിലെ ഒൻപതിന് കമ്മ്യൂണിറ്റി ചാപ്ലിൻ ഫാദർ തോമസ് പ്ലാപ്പള്ളിയുടെ ആശീർവാദത്തോടെ പ്രധാന മത്സരങ്ങൾക്ക് തുടക്കമാകും ..ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന മത്സര ഇനങ്ങൾ മൂന്നു വേദികളിലായി അരങ്ങേറും .

തിരുവചനത്തിന്റെ അഗ്നിയാൽ ജ്വലിക്കുന്നവരാകുവാൻ , ബൈബിൾ പ്രഘോഷണത്തിനും വിശ്വാസസാക്ഷ്യത്തിനും പുതിയ മാനങ്ങൾ നൽകുന്ന മത്സരങ്ങളായിരിക്കും അരങ്ങേറുക ..കുട്ടികൾക്കും ,മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളാൽ സമ്പന്നമാണീവർഷത്തെ ബൈബിൾ കലോത്സവം ..മത്സരങ്ങളിലേക്കുള്ള രെജിസ്ട്രേഷൻ പുരോഗമിക്കുന്നു ..അവസാന തിയതിയായ ജനുവരി പത്തിന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യുവാൻ പ്രത്യേകം ശ്രെദ്ധിക്കുമല്ലോ …കൂടുതൽ വിവരങ്ങൾക്കായി കലോത്സവ കമ്മിറ്റി അംഗങ്ങളായ ബിജു പാറത്തലക്കൽ,ജോഷി അബ്രഹാം ,ആലിസ് തോമസ് ,നിർമല വാളിപ്ലാക്കൽ എന്നിവരേയോ ,പാരിഷ് കമ്മിറ്റി അംഗങ്ങളെയോ ബന്ധപ്പെടാവുന്നതാണ് , .

കാത്തലിക് കമ്മ്യൂണിറ്റി ഡേയും ,ഇന്ത്യൻ റിപ്പബ്ലിക് ഡേ ആഘോഷവും …ജനുവരി 26 നു

പൈതൃകമായി നമ്മൾക്ക് കിട്ടിയ വിശ്വാസത്തെ ഉയർത്തിപ്പിടിക്കുവാൻ ,സഭാമക്കൾ ഏകമനസ്സോടെ വർഷത്തിലൊരിക്കൽ കൂടുന്ന കൂട്ടായ്മയായ കാത്തലിക് കമ്മ്യൂണിറ്റി ദിനവും , ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടി, ഭരണഘടനയുള്ള, ഒരു പരമോന്നത രാജ്യമായി ഇന്ത്യ മാറിയതിന്റെ ഓർമ്മദിനമായ റിപ്പബ്ലിക് ഡേയും സമുചിതമായി ജനുവരി 26 നു ആഘോഷിക്കുന്നു .

അന്നേദിവസം വൈകുന്നേരം നാലേകാലിനു ബഹു വൈദികരുടെ പ്രധാന കാർമ്മികത്വത്തിൽ എഗ്ഗിലെ സെന്റ് ആന്റണീസ് പള്ളിയിൽ ആഘോഷമായ സമൂഹ ബലിയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും .തുടർന്ന് പള്ളിയുടെ സമീപത്തുള്ള ഹിർഷൻസാലിൽ പൊതുയോഗവും കലാപരിപാടികളും ആരംഭിക്കും ..

പ്രസ്തുത ചടങ്ങിൽ വെച്ച് കലോത്സവ വിജയികൾക്കുള്ള സമ്മാനദാനവും കൂടാതെ പ്രവാസ ജീവിതം അൻപതുവർഷം പൂർത്തീകരിച്ചവരെയും ,ദാമ്പത്യജീവിതത്തിൽ ഇരുപത്തഞ്ചും ,അൻപതും വർഷം പിന്നിട്ടവരെ ആദരിക്കുകയും കൂടാതെ കമ്മ്യൂണിറ്റിയിലെ നവദമ്പതിമാരെയും ,ഈ വർഷം ആദ്യകുർബാന സ്വീകരിച്ചവരെയും , സ്ഥൈര്യലേപനം സ്വീകരിച്ചവരേയും അനുമോദിക്കുകയും കമ്മ്യൂണിറ്റിയുടെ സ്നേഹസമ്മാനം നൽകുകയും ചെയ്യുന്നു ..ആദരവിനും,അനുമോദനത്തിനും അർഹതയുള്ളവരുടെ വിവരങ്ങൾ ദയവായി പാരിഷ് കമ്മിറ്റി അംഗങ്ങളെ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.

കൂടാതെ കഴിഞ്ഞ രണ്ടു വർഷങ്ങളിലായി വളരെ നല്ലരീതിയിൽ സ്വിറ്റസർലണ്ടിലെ യുവജനങ്ങൾ ഏകോപിപ്പിച്ചു കമ്മ്യൂണിറ്റിയുടെ പേരിൽ നടത്തുന്ന വോളിബോൾ ടൂർണമെന്റിന്റെ കമ്മിറ്റി അംഗങ്ങളെ ചടങ്ങിൽ അനുമോദിക്കുകയും അതുപോലെ ടൂര്ണമെന്റിലൂടെ സമാഹരിച്ച തുകയിലൂടെ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ചു കമ്മിറ്റി കമ്മ്യൂണിറ്റിയെ ധരിപ്പിക്കുകയും ചെയ്യുന്നു ..

തുടർന്ന് സഭാമക്കൾ ഒരുക്കുന്ന കലാവിരുന്നും ,സ്‌നേഹവിരുന്നും ഉണ്ടായിരിക്കും …ബൈബിൾ കലോത്സവത്തിനും ,കമ്മ്യൂണിറ്റി ദിനത്തിന്റെയും വിജയത്തിനായി കമ്മ്യൂണിറ്റിയിലെ മാതൃജ്യോതിയും കൂടാതെ കോർ കമ്മിറ്റികളും പ്രവർത്തിച്ചുവരുന്നു ..കമ്മ്യൂണിറ്റിയിലെ എല്ലാ അംഗങ്ങളും രണ്ടു ദിവസത്തെ ചടങ്ങുകളിലും പൂർണമായി പങ്കെടുക്കണമെന്ന് ബഹു .പ്ലാപ്പള്ളി അച്ഛനും മറ്റു വൈദികരും , പാരിഷ് ട്രസ്റ്റിമാരായ ബിജു പാറത്തലക്കൽ,ജെയിംസ് ചിറപ്പുറത്തു ,ബേബി വട്ടപ്പാലം ,ജോജൻ മ്ലാവിൽ എന്നിവരും പാരിഷ് കമ്മിറ്റി അംഗങ്ങളും അഭ്യർത്ഥിക്കുന്നു …

സ്നേഹപൂർവ്വം

സ്നേഹപൂർവ്വം
ടോമി തൊണ്ടാംകുഴി
പി ആർ ഓ , സീറോ മലബാർ സൂറിച് സെൻട്രൽ കമ്മിറ്റി

Kommentar verfassen

Trage deine Daten unten ein oder klicke ein Icon um dich einzuloggen:

WordPress.com-Logo

Du kommentierst mit Deinem WordPress.com-Konto. Abmelden /  Ändern )

Google Foto

Du kommentierst mit Deinem Google-Konto. Abmelden /  Ändern )

Twitter-Bild

Du kommentierst mit Deinem Twitter-Konto. Abmelden /  Ändern )

Facebook-Foto

Du kommentierst mit Deinem Facebook-Konto. Abmelden /  Ändern )

Verbinde mit %s