സൂറിച് ബൈബിൾ കലോത്സവത്തിന്റെ ആദ്യ രെജിസ്ട്രേഷൻറെ ഉത്ഘാടനം ബിഷപ് മാർ ജെയിംസ് അത്തിക്കളം നിർവഹിച്ചു ..
സൂറിച് സീറോ മലബാർ കമ്മ്യൂണിറ്റി 2020 ജനുവരി 25 ശനിയാഴ്ച നടത്തുന്ന ബൈബിൾ കലോത്സവത്തിലേക്കുള്ള രജിസ്ട്രേഷന് സൂറിച് സെന്റ് തെരേസാ പള്ളിയിൽ പരിശുദ്ധ കുർബാനക്കു ശേഷം നടന്ന ലളിതമായ ചടങ്ങിൽ വെച്ച് മധ്യപ്രദേശ് ,സാഗർ രൂപതയുടെ അഭിവന്ദ്യ മെത്രാൻ മാർ ജെയിംസ് അത്തിക്കളം, അനിലാ കണിയൻകിഴക്കേതിൽ നിന്നും ആദ്യ രെജിസ്ട്രേഷൻ സ്വീകരിച്ചുകൊണ്ട് നിർവഹിച്ചു .
വിശ്വാസികളില്‍ ബൈബിളിനെക്കുറിച്ചുള്ള അറിവ് പരിപോഷിപ്പിക്കുന്നതിനൊപ്പം രക്ഷകനായ യേശുവിനെ വിശ്വാസികളുടെ ജീവിതത്തോട് ചേർത്തുനിർത്തുവാൻ നടത്തുന്ന പരിശ്രെമങ്ങളിൽ ഒന്നാണ് ബൈബിൾ കലോത്സവമെന്നു പിതാവ് തൻറെ ചെറിയ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു ..ചടങ്ങിൽ ഫാദർ തോമസ് പ്ലാപ്പള്ളി ,കലോത്സവ കമ്മിറ്റി അംഗങ്ങളായ ബിജു പാറത്തലക്കൽ,ജോഷി അബ്രഹാം ,ആലിസ് തോമസ് ,നിർമല വാളിപ്ലാക്കൽ എന്നിവർ സന്നിഹിതരായിരുന്നു , .
വിവിധ കാറ്റഗറികളിൽ നടത്തുന്ന മത്സരങ്ങളിലേക്കുള്ള രെജിസ്ട്രേഷനായി കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ് ..ഓൺലൈൻ രെജിസ്ട്രേഷൻ ഉടനെ ആരംഭിക്കുന്നതുമാണ് .അഗാധമായ പാണ്ഡിത്യവും അനുഭവസമ്പത്തും അവതരണ ശൈലിയും കൈമുതലായുള്ള ബഹു വൈദികരാലാണ് ബൈബിൾ കലോത്സവ മത്സരങ്ങൾ ഒരുക്കുന്നത്
ജനുവരി 25 നു നടത്തുന്ന ബൈബിൾ കലോത്സവവും ജനുവരി 26 നു നടക്കുന്ന കമ്മ്യൂണിറ്റി ദിനവും എഗ്ഗ് സെന്റ് ആന്റണീസ് പള്ളിയുടെ പാരിഷ് ഹാളിലും അതിനോട് ചേർന്നുള്ള ഹാളിലുമാണ് നടത്തപ്പെടുന്നത് ..
സ്നേഹപൂർവ്വം
ടോമി തൊണ്ടാംകുഴി
പി ആർ ഓ , സീറോ മലബാർ സൂറിച് സെൻട്രൽ കമ്മിറ്റി