പ്രിയ സ്നേഹിതരെ,
മാസാദ്യ ഞായറാഴ്ച്ചയായ ഡിസംബർ ഒന്നാം തിയതി തിയതി എഗ്ഗ് സെന്റ് ആന്റണീസ് പള്ളിയിൽ അഞ്ചുമണിക്ക് നടക്കുന്ന പരിശുദ്ധ കുർബാന യൂറോപ്പിലെ സീറോ മലബാര്‍ സഭാ അപ്പസ്തോലിക് വിസിറ്റേറ്ററായ മോണ്‍. മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യകാര്‍മികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ .
സീറോ മലബാർ സഭയുടെ ആരാധനക്രമവർഷം അനുസരിച്ച് യേശുവിന്റെ ജനനത്തിന് മുന്നോടിയായി വരുന്ന കാലമായ മംഗളവാർത്തക്കാലത്തിന്റെ ആരംഭവുംകൂടിയാണ് നവംബർ 27നും ഡിസംബർ 3 നും ഇടക്ക് വരുന്ന ഞായറാഴ്ച. പിതാവിന്റെ ആശീർവാദത്തോടുകൂടെ മംഗളവാർത്തക്കാലം ആരംഭിച്ച് അർപ്പിക്കപ്പെടുന്ന പരിശുദ്ധ കുർബാനയിൽ കഴിവതും സഭാമക്കൾ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ സഹകാർമ്മികരായി പിതാവിനോടൊപ്പം കുർബാന അർപ്പിക്കുന്ന ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ തയ്യിലച്ചനും ,മാർട്ടിൻ പയ്യപ്പള്ളിയച്ഛനും അഭ്യർത്ഥിച്ചു .
സ്നേഹപൂർവ്വം
ടോമി തൊണ്ടാംകുഴി
പി ആർ ഓ ,സീറോ മലബാർ സൂറിച് സെൻട്രൽ കമ്മിറ്റി