ബൈബിൾ കലോത്സവം ജനുവരി 25 നു സൂറിച്ചിൽ നടത്തപ്പെടുന്നു ..
സൂറിച് സീറോ മലബാർ കമ്മ്യൂണിറ്റി 2020 ജനുവരി 25 ശനിയാഴ്ച സൂറിച്ചിൽ ഒരുക്കുന്ന ബൈബിൾ കലോത്സവത്തിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു.വിശ്വാസികളില്‍ ബൈബിളിനെക്കുറിച്ചുള്ള അറിവ് പരിപോഷിപ്പിക്കുന്നതിനൊപ്പം രക്ഷകനായ യേശുവിനെ വിശ്വാസികളുടെ ജീവിതത്തോട് ചേർത്തുനിർത്തുവാൻ നടത്തുന്ന പരിശ്രെമങ്ങളിൽ ഒന്നാണ് എല്ലാവര്‍ഷവും നടത്തിവരാറുള്ള ബൈബിൾ കലോത്സവം .
വിവിധ കാറ്റഗറികളിൽ നടത്തുന്ന മത്സരങ്ങളുടെ വിവരങ്ങൾ മുകളിലെ പോസ്റ്ററിൽ നിന്നും മനസിലാക്കാവുന്നതാണ് .അഗാധമായ പാണ്ഡിത്യവും അനുഭവസമ്പത്തും അവതരണ ശൈലിയും കൈമുതലായുള്ള ബഹു വൈദികരാലാണ് ക്വിസ്സ് മത്സരങ്ങൾ ഒരുക്കുന്നത്
സഭാംഗങ്ങളുടെ ഇടയിൽ ബൈബിൾ പഠന രംഗത്ത് പുതിയൊരധ്യായം എഴുതിച്ചേർക്കുവാൻ ബൈബിൾ കലോത്സവം സഹായകമാകുമെന്ന് ബഹുമാനപ്പെട്ട ഫാദർ തോമസ് പ്ലാപ്പള്ളി പ്രത്യാശ പ്രകടിപ്പിച്ചു .ഏറ്റവും വിജ്ഞാനപ്രദമായ ബൈബിൾ കലോത്സവത്തിന് വേദിയൊരുക്കുവാൻ കമ്മിറ്റി അംഗങ്ങൾ പരിശ്രെമിച്ചുവരുന്നു ..ബൈബിൾ കലോത്സവത്തിലേക്കും ,ജനുവരി 26 നു നടക്കുന്ന കമ്മ്യൂണിറ്റി ദിനത്തിലേക്കും എല്ലാ സഭാവിശ്വാസികളുടെയും പ്രാർത്ഥനയും സഹകരണവും കമ്മിറ്റി അഭ്യർത്ഥിക്കുന്നു.. .
സ്നേഹപൂർവ്വം
ടോമി തൊണ്ടാംകുഴി
പി ആർ ഓ , സീറോ മലബാർ സൂറിച് സെൻട്രൽ കമ്മിറ്റി