സീറോ മലബാര്‍ സൂറിച് കമ്മ്യൂണിറ്റി എല്ലാ വര്‍ഷവും നടത്തിവരാറുള്ള മരിയന്‍ തീര്‍ത്ഥാടനം ഈ വർഷവും മരിയഭക്തിയുടെ നിറവിൽ ഒക്ടോബർ മാസം ഇരുപത്തിയേഴാം തിയതി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു ഒന്നരക്കുള്ള റൊസാരിയോടുകൂടി ക്ളോസ്റ്റർ ഐൻസീഡലിൽ നടന്നു .
ഭാരതസഭക്കു അഭിമാനമായി വിശുദ്ധപദവിയിലേക്കുയർന്ന വിശുദ്ധ മറിയം ത്രേസ്യയേയും , സ്വിറ്റസർലണ്ടിൽ നിന്നും വളരെ ത്യാഗത്തിലൂടെ വിശുദ്ധപദവിയിലേക്കുയർന്ന മാർഗരീറ്റ ബ്ളയെസിനെയും അനുസ്മരിച്ചുകൊണ്ട് MST ജനറൽ ഡയറക്ടർ ഫാദർ ആൻറണി പേരുനന്നൂരിന്റെ മുഖ്യകാർമ്മികത്വത്തിൽ , ഫാദർ തോമസ് പ്ലാപ്പള്ളി ,ഫാദർ സെബാസ്റ്റ്യൻ തയ്യിൽ ഫാദർ ജോൺ കരിയപ്പുറം ഫാദർ മാർട്ടിൻ പയ്യപ്പള്ളി ഫാദർ കിസ്സഞ്ചർ ആനിയെക്കാട്ടു എന്നി ബഹു വൈദികരുടെ സഹകാർമികത്വത്തിൽ കൃതജ്ഞതാ ബലിയും അർപ്പിക്കപ്പെട്ടു .
ചടങ്ങിനോടനുബന്ധിച്ചു ബിജു പാറക്കൽ പകർത്തിയ ഫോട്ടോകളുടെ ലിങ്ക് താഴെ … https://photos.app.goo.gl/hUx4E8Cb6jQiTQg19 സ്നേഹപൂർവ്വം
ടോമി തൊണ്ടാംകുഴി
പി ആർ ഓ ,സീറോ മലബാർ സൂറിച് സെൻട്രൽ കമ്മിറ്റി