VÖLKERFEST- EGG SONNTAG 10.NOVEMBER
ബഹുമാനപ്പെട്ട ഡെന്നിയച്ചന്റെ കാർമ്മികത്വത്തിൽ ഭക്തിനിർഭരമായ ദിവ്യബലിയോടെ ഈ വർഷത്തെ ഫോൾക്കർഫെസ്റ്റ്, എഗ്ഗ് പള്ളിയിൽ വച്ച് കഴിഞ്ഞ ഞായറാഴ്ച നടത്തപ്പെടുകയുണ്ടായി.
വ്യത്യസ്തങ്ങളായ ആചാരാനുഷ്ഠാനങ്ങളുള്ള ഇരുപതിൽപരം രാജ്യങ്ങളിൽ നിന്നുള്ളവർ ദൈവനാമത്തിൽ ഒരുമിച്ച് കൂടിയപ്പോൾ ഒരു വേറിട്ട അനുഭവമായി മാറി.
ഇൻഡ്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് ശ്രീമതി ഗ്രേസ്സി പല്ലാട്ട് കാറോസുസ പ്രാർത്ഥനയിൽ പങ്കെടുത്തു.
കാഴ്ചവെയ്പ്പിന്റെ സമയത്ത് നമ്മുടെ കൊച്ചു കുട്ടികൾ നടത്തിയ ഹൃദ്യമായ ആരതി ഡാൻസ് എല്ലാവരുടേയും ശ്രദ്ധനേടി. പങ്കെടുത്ത കുട്ടികൾ :
Leona Valiplackal
Angel Elengickal
Varsha chelackal
Sameera Kannampadam
Seyrah Kannampadam
Lesna Valiplackal
Lianna kunnathettu
ഈ കുട്ടികൾക്കും അവരെ പരിശീലിപ്പിച്ച
സീമ വാളിയപ്ലാക്കൽ,
ടീന കണ്ണംപാടൻ,
ഷൈനി മാളിയേക്കൽ എന്നിവർക്കും പ്രത്യേകം നന്ദി അറിയിക്കട്ടെ.
ഇൻഡ്യൻ സ്റ്റാളിലേക്ക് രുചികരമായ ഭക്ഷണം പാചകം ചെയ്ത് കൊണ്ടുവന്നവരെ ഇവിടെ പ്രത്യേകം ഓർമ്മിക്കുകയും നന്ദി അർപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണം ഉണ്ടാക്കിയവർ :
Ayiramala Lijo Manju
Elenjikal Jose Liji
Kattuveettil Anish Tincy
Mangalathu Saji Anita
Maliekal Augustine Shiney
Parathalackal Biju Jessy
ദിവ്യബലിയിലും തുടർന്നുള്ള പരിപാടികളിലും ആത്മാർത്ഥമായി സഹകരിച്ച എല്ലാ മലയാളി കുടുംബാഗങ്ങൾക്കും അതു പോലെ ബഹുമാനപ്പെട്ട തയ്യിലച്ചനും ഡെന്നിയച്ചനും എല്ലാത്തിനും നേതൃത്വം നല്കിയ അഗസ്റ്റിൻമാളിയേക്കലിനും മറ്റു പാരീഷ് കൗൺസിൽ മെംബേഴ്സിനും പ്രത്യേകം നന്ദി നേർന്നുകൊള്ളുന്നു.
കുർബ്ബാനയുടെ സമാപനത്തിൽ കാരിത്താസിന്റെ കാത്തലിക് പ്രതിനിധി പ്രിസ്കാ അൾഡിസ് , കാരിത്താസിന്റെ വിവിധ ചാരിന്റി പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചു. അന്നത്തെ സ്തോസ്ത്രകാഴ്ച പിരിവ് കാരിത്താസിന്റെ അഭയാർത്ഥി പുനരുദ്ധാരണത്തിനായി നല്കി.
സ്നേഹത്തോടെ
ബിജു പാറത്തലയ്ക്കൽ
ട്രസ്റ്റി, കാത്തലിക് കമ്മ്യൂണിറ്റി, എഗ്ഗ്