പ്രിയ സ്നേഹിതരേ ,
തിരുവചനമഴയുടെ ദിനങ്ങളിലേക്ക് സ്വിറ്റ്സർലൻഡ് …സൂറിച് ബൈബിൾ കൺവെൻഷന് നവമ്പർ പതിനഞ്ചിനു തുടക്കം…
സൂറിച് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ബൈബിള്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അറിയിക്കട്ടെ . ഈ മാസം 15,16 ,17 ദിവസങ്ങളില്‍ സൂറിച്ചിലെ സെന്റ് തെരേസ പള്ളിയിൽവെച്ചാണ് വച്ചാണ് കണ്വെന്ഷന് നടക്കുന്നത്.കൺവെൻഷൻ നയിക്കുന്നത് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാദർ സാജു ഇലഞ്ഞിയിലിന്റെ നേതൃത്വത്തിലുള്ള വചനപ്രഘോഷകരാണ് ..
വെള്ളിയാഴ്ചയും ,ഞായറാഴ്ചയും ഒരു മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾ വൈകിട്ട് എട്ടുമണിക്ക് സമാപിക്കും. ശനിയാഴ്ച, ഒൻപതര മുതൽ നാലുമണിവരെയുമാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത് .. ജപമാലയോടും സ്തുതിഗീതങ്ങളോടുംകൂടി ആരംഭിക്കുന്ന പ്രാർത്ഥനാശുശ്രൂഷകളും കൂടാതെ ദിവ്യബലി, സുവിശേഷപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയും ഓരോ ദിവസത്തെ ശുശ്രുഷകളെ സമ്പന്നമാക്കും. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ഉണ്ടായിരിക്കും. കൺവെൻഷൻ ദിവസങ്ങളിൽ വിശുദ്ധ കുമ്പസാരത്തിന് പ്രത്യേക സൗകര്യമുണ്ടാകും.
ദൈവവചനത്തിന്റെ കുളിർമ പ്രധാനം ചെയ്യുന്ന മൂന്ന് അനുഗ്രഹീത ദിനങ്ങൾ ആണ് സ്വിറ്റസർലണ്ടിലെ ജനങ്ങൾക്കായി ഒരുക്കപ്പെട്ടിരിക്കുന്നത്.വചനത്തിന്റെ അഭിഷേകത്താൽ ജീവിതം വിശുദ്ധീകരിക്കുവാനും, നവീകരിക്കുവാനും ഈ കൺവെൻഷനിലൂടെ സ്വിസ്സിലെ ദൈവജനത്തിന് സാധിക്കും.
ക്രിസ്മസിന് ഒരുക്കമായി നടക്കുന്ന ബൈബിൾ കൺവെൻഷൻ മനുഷ്യഹൃദയങ്ങളിൽ വചനം ധരിക്കാനുള്ള അവസരങ്ങളായി മാറണമെന്നും അതിനായി എല്ലാവരും ഒരുങ്ങിയെത്തുവാനും സീറോ മലബാര്‍ കമ്മ്യൂണിറ്റിക്കുവേണ്ടി ഫാ. തോമസ് പ്ലാപ്പള്ളി ,ട്രസ്റ്റിമാരായ ജെയിംസ് ചിറപ്പുറത്തു ,ബിജു പാറത്തലക്കൽ, ജോജൻ മ്ലാവിൽ ,ബേബി വട്ടപ്പാലം എന്നിവർ അഭ്യർത്ഥിച്ചു ..
ബൈബിൾ കലോത്സവവും, കമ്മ്യൂണിറ്റി ഡേയും ജനുവരി 25 ,26 തീയതികളിൽ സൂറിച്ചിൽവെച്ചു നടത്തുന്നതാണ് ..കൂടുതൽ വിവരങ്ങൾക്കായി കമ്മിറ്റി അംഗങ്ങളായ ബിജു പാറത്തലക്കൽ, ജോഷി എബ്രഹാം ,ആലിസ് തോമസ് ,നിർമല വാളിപ്ലാക്കൽ എന്നിവരെ ബന്ധപ്പെടാവുന്നതാണ് .കൂടുതൽ വിവരങ്ങൾ വരുംദിനങ്ങളിൽ അറിയിക്കുന്നതുമാണ് …ജനുവരി 25 ,26- ഡയറിയിൽ അവധി കുറിക്കുവാനും ബൈബിൾ അധിഷ്ഠിതമായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാൻ കുട്ടികളെ ഇതിനായി പ്രത്യേകം ഒരുക്കുവാനും ഓർമ്മപ്പെടുത്തുന്നു ..
സ്നേഹപൂർവ്വം
ടോമി തൊണ്ടാംകുഴി
പി ആർ ഓ , സീറോ മലബാർ സൂറിച് സെൻട്രൽ കമ്മിറ്റി