സ്നേഹിതരേ ,
മരിയൻ തീർത്ഥയാത്രയും ,കൃതജ്ഞതാ ബലിയർപ്പണവും ഒക്ടോബർ 27 ന്
സീറോ മലബാര്‍ സൂറിച് കമ്മ്യൂണിറ്റി എല്ലാ വര്‍ഷവും നടത്തിവരാറുള്ള മരിയന്‍ തീര്‍ത്ഥാടനം ഈ വർഷവും മരിയഭക്തിയുടെ നിറവിൽ ഒക്ടോബർ മാസം ഇരുപത്തിയേഴാം തിയതി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു ഒന്നരക്കുള്ള റൊസാരിയോടുകൂടി ക്ളോസ്റ്റർ ഐൻസീഡലിൽ നടത്തുന്നു .
ഭാരതസഭക്കു അഭിമാനമായി വിശുദ്ധപദവിയിലേക്കുയർന്ന വിശുദ്ധ മറിയം ത്രേസ്യയേയും , സ്വിറ്റസർലണ്ടിൽ നിന്നും വളരെ ത്യാഗത്തിലൂടെ വിശുദ്ധപദവിയിലേക്കുയർന്ന മാർഗരീറ്റ ബ്ളയെസിനെയും അനുസ്മരിച്ചുകൊണ്ട് അന്നേദിവസം ബഹു വൈദികരുടെ കാർമ്മികത്വത്തിൽ കൃതജ്ഞതാ ബലിയും അർപ്പിക്കപ്പെടുന്നു .
മനസിലും നാവിലും ഭക്തിമന്ത്രങ്ങള്‍ മാത്രം ഉരുവിട്ടുകൊണ്ട് സൂറിച്ചിലെ ഏല്ലാ ഭാഗത്തുനിന്നും അനേക വിശ്വാസികൾ തങ്ങളുടെ സ്വര്‍ഗീയ അമ്മയുടെ സന്നിധിയിലേക്കെത്തും . ആ ദര്‍ശനം ഒന്നുകൂടി നടത്താന്‍. അനവധി അനുഗ്രഹങ്ങളേറ്റുവാങ്ങുവാന് തേടിയെത്തുന്ന ഈ തീര്‍ത്ഥാടനം വിശ്വാസകൂട്ടായ്മയുടെ വിളിച്ചോതൽ കൂടിയാകുന്നു .
ബഹുമാനപ്പെട്ട പ്ലാപ്പള്ളി അച്ഛൻറെ ആത്മീയ നേതൃത്വത്തില്‍ ഇടവകയിലെ മറ്റു വൈദികര്‍, സിസ്റ്റേഴ്സ് എന്നിവര്‍ക്കൊപ്പം വിശ്വാസസമൂഹം ഒന്നടങ്കം ഈ ബലിയർപ്പണത്തിൽ പങ്കുചേരും .
ഈ തീര്‍ഥാടനത്തിലും കൃതജ്ഞതാബലിയിലും പങ്കെടുക്കുവാൻ മുഴുവന്‍ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ട്രസ്റ്റീമാരായ ബിജു പാറത്തലക്കൽ , ജെയിംസ് ചിറപ്പുറത്തു , ജോജൻ മ്ലാവിൽ ,ബേബി വട്ടപ്പാലം എന്നിവർ അഭ്യര്‍ത്ഥിച്ചു.
സ്നേഹപൂർവ്വം
ടോമി തൊണ്ടാംകുഴി
പി ആർ ഓ ,സീറോ മലബാർ സൂറിച് സെൻട്രൽ കമ്മിറ്റി