CHERUPUSHPA MISSION LEAGUE

എഗ്ഗ് കാത്തലിക് കമ്മ്യൂണിറ്റിയിൽ കുട്ടികൾക്കായി ചെറുപുഷ്‌പ മിഷൻലീഗ് രൂപീകരിച്ചു .

സ്നേഹം, സേവനം, സഹനം, ത്യാഗം എന്നിവയിലൂന്നിയുള്ള കാരുണ്യപ്രവർത്തികൾ ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ വാർത്തെടുക്കുന്നതിനും സഹജീവികളോട് സഹാനുഭൂതിയും ,കരുണയും കാട്ടുന്നതിനും ചെറിയ ചെറിയ ത്യാഗപ്രവര്ത്തികളിലൂടെ വിശുദ്ധ കൊച്ചുത്രേസ്യാ പുണ്യവതി കാണിച്ചുതന്ന മാതൃക അനുകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചെറുപുഷ്പ മിഷന് ലീഗ് കുട്ടികൾക്കായി എഗ്ഗ് ഇടവകയിൽ തുടക്കമിട്ടു .

ഇക്കഴിഞ്ഞ ആറാം തിയതി എഗ്ഗ് സെന്റ് ആന്റണീസ് പള്ളിയിൽ പതിവുള്ള മാസാദ്യ ദിവ്യബലിക്ക് ശേഷം ബഹുമാനപെട്ട തയ്യിൽ അച്ഛൻ തന്റെ ചെറു സന്ദേശത്തിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ ഉദേശങ്ങളെക്കുറിച്ചും ,ആരംഭത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു .

പ്രത്യേക ആഗോള മിഷൻ മാസമായി മാർപ്പാപ്പ അഗീകരിച്ചിരിക്കുന്ന ഈ ഒക്‌ടോബർ മാസത്തിൽ , ആഗോള മിഷന്റെ മധ്യസ്ഥയായ കൊച്ചുത്രേസ്യ പുണ്യവതിയുടെ തിരുന്നാൾ മാസവുമായ ഈ ഒക്ടോബർ മാസം തന്നെ മിഷൻലീഗിനു നമ്മുടെ ഇടവകയിൽ തുടക്കം കുറിക്കാൻ സാധിച്ചത് പ്രത്യേക അനുഗ്രഹമായി കാണണമെന്ന് തയ്യിലച്ചൻ കുട്ടികളെ ഓർമിപ്പിച്ചു . തുടർന്ന് മിഷന്‍ ലീഗിന്റെ സന്ദേശം അറിയിക്കുന്ന ഗാനാലാപനത്തോടെ,കമ്മ്യൂണിറ്റി ട്രസ്റ്റീ ബിജു പാറത്തലക്കലിന്റെയും ,മതബോധന അധ്യാപകരുടെയും സാന്നിധ്യത്തിൽ സിസ്റ്റർ റജീന കുട്ടികൾക്ക് ചാരിറ്റി ബോക്സുകൾ നൽകികൊണ്ട് ചെറുപുഷ്‌പ മിഷൻലീഗിനു ഇടവകയിൽ തുടക്കമിട്ടു …

വ്യക്തിത്വ വികസനവും സേവനവുമാണ് മിഷൻ ലീഗിന്റെ മുഖ്യ ലക്ഷ്യം. വളര്ന്നുവരുന്ന സാഹചര്യങ്ങളിൽ കുട്ടികളിലെ സാമൂഹ്യപ്രവർത്തനങ്ങൾ പരിപോഷിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ ഈ സംഘടനയുടെ പങ്ക് നിസ്തുലമാണ്..കുട്ടികളിലെ കരുണ്ണ്യപ്രവർത്തനങ്ങൾ വളർത്തുന്നതിനായി ചെറിയ ചാരിറ്റി ബോക്‌സുകൾ കുട്ടികൾക്കായി വിതരണം ചെയ്‌തു ..വർഷാവസാനം ഈ ബോക്‌സുകൾ ശേഖരിച്ചു നാട്ടിൽ കഷ്ട്ടത അനുഭവിക്കുന്ന കുട്ടികൾകളുടെ പഠനത്തിനും മറ്റുള്ള കാര്യങ്ങൾക്കുമായി വിനിയോഗിക്കുന്നതാണ് .

ചെറുപുഷ്പമിഷൻലീഗ്-ചരിത്രം

പുണ്യചരിതയായ വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതവിശുദ്ധികൊണ്ട് പ്രസിദ്ധവും „ഭാരതലിസ്യു“ എന്നറിയപ്പെടുന്നതുമായ ഭരണങ്ങാനത്ത് സ്ഥാപിതമായ ബാലജനസഖ്യമാണ് ചെറുപുഷ്പമിഷൻലീഗ്. „സ്നേഹം, ത്യാഗം, സേവാ, സഹനം“ എന്ന മുദ്രാവാക്യത്തിന്റെ ജയാരവങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം അലയടിച്ചുയരുവാൻ കാരണഭൂതരായവരിൽ പ്രധാനികളാണ് ബഹു.ജോസഫ് മാലിപ്പറമ്പിലച്ചനും ചെറുപുഷ്പ മിഷൻലീഗിന്റെ തലച്ചോറായ പുല്ലാട്ടുകുന്നേൽ പി. സി. അബ്രാഹമെന്ന കുട്ടികളുടെ കുഞ്ഞേട്ടനും .

ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷന് അഭിവന്ദ്യ മാര് ജെയിംസ് കാളാശ്ശേരിയുടെ അംഗീകാരത്തോടെ 1947- ല് ഈ സംഘടന പ്രവര്ത്തനം ആരംഭിച്ചു. ചെറുപുഷ്പ മിഷൻ ലീഗിന്റെ ഔപചാരികമായ ഉദ്ഘാടനം, വി. കൊച്ചുത്രേസ്യയുടെ അൻപതാം ചരമവാര്ഷികത്തോടനുബന്ധിച്ച് 1947 ഒക്ടോബര് 3-ന് ഭരണങ്ങാനത്ത് അല്ഫോൻസാ നഗറില് ചേര്ന്ന സമ്മേളനത്തിൽ വെച്ച് കോട്ടയം രൂപതയുടെ മെത്രാന് അഭിവന്ദ്യ മാര് തോമസ് തറയില് നിർവഹിച്ചു .

കാലഘട്ടത്തിന്റെ ആവശ്യമായി ദൈവപരിപാലനയില് ജന്മംകൊണ്ട മിഷൻ ലീഗിന്റെ വളര്ച്ച വിസ്മയാവഹമായിരുന്നു. ഏതാനും വർഷങ്ങൾകൊണ്ട് കേരളത്തിലെ മിക്ക രൂപതകളിലും സംഘടനയുടെ വേരുറച്ചു.തുടര്ന്ന് കേരളസഭയുടെ പ്രേഷിതാഭിമുഖ്യത്തില് പ്രീതികരമായ മിഷൻ ലീഗ് പുറത്തുള്ള രൂപതകളിലും പടര്ന്നു പന്തലിച്ചു തുടങ്ങി. മാഷാണ് ലീഗിന്റെ പ്രവര്ത്തനങ്ങള് കൂടുതല് കാര്യക്ഷമമാക്കുന്നതിനും അവയ്ക്ക് ഐക്യരൂപം വരുത്തുന്നതിനും വേണ്ടി 1950- ല് ഒരു താത്കാലിക ഭരണഘടനയ്ക്ക് രൂപം നല്കുകയും ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷന്റെ അംഗീകാരത്തോടെ അത് നടപ്പിലാക്കുകയും ചെയ്തു.

ദൈവവിളി പ്രോത്സാഹനം, പ്രേഷിത പ്രവര്ത്തനം, വ്യക്തിത്വവികസനം എന്നിവയ്ക്ക് സംഘടന കൊടുത്ത ഊന്നല് മിഷന്ലീഗിനെ „ദൈവവിളികളുടെ നഴ്സറി“ ആക്കിത്തീര്ത്തു. 1977 ഏപ്രില് 6- ന് മിഷന്ലീഗിന്റെ മുപ്പതാം വയസ്സില് കേരള കാത്തലിക് ബിഷപ്സ് കൌണ്സിലിന്റെ (K.C.B.C) അംഗീകാരം സംഘടനയ്ക്ക് ലഭിച്ചു. 1981 -ല് കാത്തലിക് ബിഷപ്സ് കോണ്ഫറന്സ് ഓഫ് ഇന്ത്യ (C.B.C.I) മിഷന്ലീഗിനെ ദേശീയ സംഘടനയായി അംഗീകരിച്ചു. വീണ്ടും K.C.B.C 1990 നവംബറില് സംഘടനയെ സഭാവ്യാപനം, ദൈവവിളി എന്നിവയ്ക്കുള്ള (ചര്ച്ച് എക്സ്റ്റന്ഷന് & വോക്കേഷന്) കമ്മീഷനില് ഉള്പ്പെടുത്തി.ഇപ്പോൾ ഇന്ത്യയ്ക്ക് പുറത്തുള്ള രൂപതകളിലും ,ഇടവകകളിലും സംഘടന രൂപീകരിക്കപ്പെട്ടു വരുന്നു .

സ്നേഹപൂർവ്വം

ടോമി തൊണ്ടാംകുഴി

പി ആർ ഓ ,എഗ്ഗ് സീറോ മലബാർ കമ്മ്യൂണിറ്റി

Kommentar verfassen

Trage deine Daten unten ein oder klicke ein Icon um dich einzuloggen:

WordPress.com-Logo

Du kommentierst mit Deinem WordPress.com-Konto. Abmelden /  Ändern )

Google Foto

Du kommentierst mit Deinem Google-Konto. Abmelden /  Ändern )

Twitter-Bild

Du kommentierst mit Deinem Twitter-Konto. Abmelden /  Ändern )

Facebook-Foto

Du kommentierst mit Deinem Facebook-Konto. Abmelden /  Ändern )

Verbinde mit %s