എഗ്ഗ് കാത്തലിക് കമ്മ്യൂണിറ്റിയിൽ കുട്ടികൾക്കായുള്ള വിശ്വാസപരിശീലന ക്ളാസ്സുകൾ സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്നു.
ഒരു ഇടവകയുടെ പരമപ്രധാനമായ ദൗത്യമാണ് ഇടവക മക്കളെ വിശ്വാസത്തില്‍ വളര്‍ത്തുക എന്നുള്ളത് . വര്‍ധിച്ച മൂല്യബോധവും അടിയുറച്ച വിശ്വാസവും സമ്പന്നമായ ആധ്യാത്മികതയും നിസ്വാര്‍ത്ഥമായ പ്രേഷിത ചൈതന്യവും സ്വായത്തമാക്കി നമ്മുടെ കുഞ്ഞുങ്ങള്‍ വളര്‍ന്നുവരുവാനും,അവര്‍ക്ക് മെച്ചപ്പെട്ട വിശ്വാസപരിശീലനം ഉണ്ടാകുവാനുമാണ് ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം അധ്യാപകരാൽ നടത്തപ്പെടുന്ന എഗ്ഗ് കാത്തലിക് കമ്മ്യൂണിറ്റിയുടെ വിശ്വാസപരിശീലന ക്ളാസ്സുകൾ …
ഈ വർഷത്തെ മതബോധന ക്ളാസിന്റെ പ്രവേശനോത്സവം സെപ്റ്റംബർ ഒന്നാം തിയതി ആരംഭിക്കുകയാണ് .എഗ്ഗ് കാത്തലിക് കമ്മ്യൂണിറ്റിയിലെ എല്ലാ കുട്ടികളും മാതാപിതാക്കളോടൊപ്പം അന്നേദിവസം എത്തിച്ചേരണമെന്ന് കമ്മ്യൂണിറ്റിക്കുവേണ്ടി ഫാദർ സെബാസ്റ്റ്യൻ തയ്യിൽ അറിയിക്കുന്നു …
സ്നേഹപൂർവ്വം
ടോമി തൊണ്ടാംകുഴി
പി ആർ ഒ, എഗ്ഗ് കാത്തലിക് കമ്മ്യൂണിറ്റി