*മതബോധനപ്രവേശനോൽസവവും ബ.വികാരിയച്ചനോടൊത്തുള്ള പ. കുർബ്ബാനയും.*
പ്രിയ സഹോദരീസഹോദരന്മാരേ,
നേരത്തേ അറിയിച്ചിരുന്നതുപോലെ
സെപ്തംബറിലേ ആദ്യ ഞായറാഴ്ചയായ അടുത്ത ഞായറാഴ്ച (01.09.2019) നമ്മുടെ മതബോധനവർഷം ആരംഭിക്കുകയാണു്. അന്നു് കൃത്യം മൂന്നുമണിക്ക് (15.00) പാരീഷ്ഹാളിൽ ഒരു പൊതു സമ്മേളനത്തോടുകൂടി നമ്മൾ ആരംഭിക്കും. മൂന്നേമുക്കാൽ (15.45) വരെയുള്ളസമയത്തു് കഴിഞ്ഞ അദ്ധ്യയനവർഷം സമ്മാനാർഹരായവർക്കു സമ്മാനം നൽകുന്നതിനും, പൊതു അറിയിപ്പുകൾ നൽകുന്നതിനും പുതിയകുട്ടികളുടെ പേരു രജിസ്റററു ചെയ്യുന്നതിനും പുതിയകുട്ടികൾക്കും മറ്റു കുട്ടികൾക്കമുള്ള ഫീസായ ഇരുപതു (20)ഫ്രാങ്ക് കൊടുത്തേൽപ്പിക്കുന്നതിനും ഉള്ള സമയമാണു്. നിസ്സാര സംഭാവനയായ 20 ഫ്രാങ്ക് കൃത്യം അന്നു തന്നെ നൽകാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണേ.
തുടർന്നുകുട്ടികൾ അവർ ആയിരുന്ന ക്ളാസ്സുകളിലേക്കു പോകേണ്ടതും അവരുടെ മുതിർന്ന ക്ളാസ്സുകളിലേക്കു നയിക്കപ്പെടുന്നതുമാണ്.
കൂടാതെ അന്നു് എഗ്ഗിലേ പുതിയ വികാരിയച്ചൻ ബ. ഗ്രിഗോർ പിയോത്രോവ്സ്കി നമ്മോടൊത്തു് ദിവ്യബലി അർപ്പിച്ചു് നമ്മളേ അഭിസംബോധന ചെയ്യുന്നതുമാണ് . പ.കുർബ്ബാനക്കുശേഷം പാരിഷ്ഹാളിൽ കുറച്ചുസമയം നമ്മോടൊത്തു ചിലവഴിക്കാനും അദ്ദേഹം സമ്മതിച്ചിട്ടുണ്ടു്. ആ സമയത്തു് ഒരു Apero ക്രമീകരിച്ച് അദ്ദേഹവുമായി സംസാരിക്കാൻ അവസരം ഉണ്ടാക്കുന്നതാണു്.
നല്ല അച്ചടക്കത്തോടുകൂടി ഭക്തിനിർഭരമായി ദിവ്യബലി അർപ്പിക്കാൻ നമുക്കു ശ്രദ്ധിക്കാം.
പ്രാർത്ഥനയിൽ സ്നേഹത്തോടേ,
തയ്യിലച്ചൻ
(ഫാ. സെബാസ്റ്റ്യൻ തയ്യിൽ)