
സ്നേഹം നിറഞ്ഞ മാതാപിതാക്കളെ, യുവതീയുവാക്കളെ
യുറോപ്യൻ യുവജന സെമിനാർ സ്വിറ്റസർലന്റിൽ വച്ചു നടത്തുവാൻ അഭിവന്ദ്യ സ്റ്റീഫൻ ചിറപ്പണത്തു പിതാവ് തീരുമാനിച്ചിരിക്കുകയാണ് . വളരെ വിദഗ്ദ്ധർ ഉൾപ്പെടുന്ന ടീമിനെ വരുത്തി പിതാവിന്റെ അജപാലനപരിധിയിൽ വരുന്ന എല്ലാ രാജ്യങ്ങളിൽ നിന്നുമായി നൂറു (100) ചെറുപ്പക്കാരെ ഒരു കോർ ഗ്രൂപ്പായി രൂപപ്പെടുത്തുക എന്നതാണ് പിതാവിന്റെ പദ്ധതി. ഈ കോർഗ്രൂപ്പ് അതാതു രാജ്യങ്ങളിലെ യുവജനങ്ങൾക്ക് രൂപീകരണവും സഭാത്മകരംഗത്ത് നേതൃത്വവും പ്രചോദനവും നൽകുവാൻ പ്രാപ്തരാകണം . പതിനാറു (16) മുതൽ മുകളിലേയ്ക്ക് പ്രായമുള്ള യുവതീയുവാക്കളെയാണ് പ്രതീക്ഷിക്കുന്നത് . അടുത്ത മാസം (ഏപ്രിൽ) 10-നു (10.04.2019) നു മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
സ്വിറ്റ്സ്സർലണ്ടിൽ നിന്നും മുപ്പത് (30) പേർക്കാണ് ഇതിൽ പങ്കെടുക്കുവാൻ സാധ്യതയുള്ളത്. അതിൽ പത്തുപേരെ എഗ്ഗിൽ നിന്നും പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് . ഏറ്റം ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന പത്തു (10) പേർക്കായിരിക്കും അവസരം ലഭിയ്ക്കുക. സെമിനാർ 2019 ആഗസ്റ്റ് അഞ്ച് മുതൽ എട്ടുവരെയുള്ള (from 5th to 8th August 2019) ദിവസങ്ങളിലാണ് നടക്കുക. എത്രയും വേഗം സീറ്റുകൾ റിസർവ്വു ചെയ്യുവാൻ മാതാപിതാക്കളും യുവജനങ്ങളും ശ്രദ്ധിയ്ക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിയ്ക്കുന്നു. പ്രതിനിധിയോഗം സെക്രട്ടറി ശ്രീ അഗസ്റ്റിൻ മാളിയേക്കലിനെയോ (Tel. 0765259578) എന്നേയോ അറിയിക്കുക.
വളരെ സുഭിഷ്ടമായ ഭക്ഷണവും താമസസൗകര്യവും ചുറ്റുപാടുകളുമായി Walensee യുടെ തീരത്തുള്ള Bildungzentrum neu Schönstatt, Quarten ൽ ആണ് സെമിനാർ നടക്കുക. അതിനാൽത്തന്നെ ഓരോ വ്യക്തിയ്ക്കും മുന്നൂറു യുറോ ചിലവാകുന്നതാണ് . ആ ചിലവ് യുവതീയുവാക്കളുടെ മാതാപിതാക്കൾ തന്നെ വഹിയ്ക്കേണ്ടതാണ്.
സെമിനാർ ആഗസ്റ്റ് അഞ്ചിന് തിങ്കളാഴ്ച്ച (05.08.2019) ഉച്ചഭക്ഷണത്തോടുകൂടി ആരംഭിയ്ക്കുന്നതും എട്ടാംതിയതി വ്യാഴാഴ്ച (08.08.2019) വൈകിട്ട് അഞ്ചുമണിയോടെ (5 p.m.) സമാപിക്കുന്നതുമാണ്.
എല്ലാവർക്കും നോമ്പു കാലത്തിന്റെ അനുഗ്രഹങ്ങൾ ആശംസിച്ചുകൊണ്ട് പ്രാർത്ഥനയിൽ,
സ്നേഹപൂർവ്വം,
തയ്യിലച്ചൻ.
………………………………………………….
Dr. Sebastian Thayyil
Kath. Pfarramt St. Hilarius,
Denkmalweg 1, 8752 Näfels.
Tel. Natel : 0787358112,
Tel. Fest : 055 612 16 73
Email: vikar@naefels.ch, seb.thayyil@gmail.com
Res. Wiggisstr.14, 8752 Näfels,