ഭരണങ്ങാനം: അൽഫോൻസതീർഥാടനകേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 19 മുതൽ 28 വരെ ആഘോഷിക്കുമെന്നും തിരുക്കർമങ്ങളും ഭക്തജനങ്ങളുടെ സാന്നിധ്യവുമാണ് ഇവിടുത്തെ ആഘോഷമായി മാറുന്നതെന്നും തീർഥാടന കേന്ദ്രം റെക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, അഡ്മിനിട്രേറ്റർ റവ.ഡോ. തോമസ് പാറയ്ക്കൽ, അസി.റെക്ടർ ഫാ. കുര്യൻ വരിക്കമാക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ ദേശങ്ങളിൽ നിന്നും വിവിധ റീത്തുകളിൽ നിന്നും ഭക്തജനങ്ങൾ ഭരണങ്ങാനത്ത് എത്തുന്നുണ്ട്. സ്വയം പ്രേരിതമായാണ് ആളുകൾ ഇവിടേക്ക് എത്തപ്പെടുന്നത്. സുവിശേഷവത്കരണം നടത്തുന്ന ഉറവിടമാണ് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടമെന്നും തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നതിനും പ്രാർഥിക്കുന്നതിനും ഭക്തജനങ്ങൾക്കായി എല്ലാവിധ സൗകര്യവും ഒരിക്കിയിട്ടുണ്ടെന്നും ഫാ.മാത്യു ചന്ദ്രൻകുന്നേൽ അറിയിച്ചു.
സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകളിൽ മലയാളം, സുറിയാനി, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 19 മുതൽ 27 വരെ തീയതികളിൽ രാവിലെ 5.15 നും 6.30 നും 8.30 നും വിവിധ രൂപതാധ്യക്ഷൻമാരുടെ മുഖ്യകാർമികത്വത്തിൽ 11 നും ഉച്ചകഴിഞ്ഞ് 2.30 , വൈകുന്നേരം അഞ്ച്, എന്നീ സമയങ്ങളിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ഈ ദിവസങ്ങളിൽ വൈകുന്നേരം നാലിന് ആഘോഷമായ റംശയും വൈകുന്നേരം 6.30 ന് ജപമാല, മെഴുകുതിരി പ്രദക്ഷിണവും നടക്കും.
19 നു രാവിലെ 10.45 ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു കൊടിയേറ്റും. പ്രധാന തിരുനാൾ ദിനമായ 28 നു രാവിലെ 4.45 നും ആറിനും വിശുദ്ധ കുർബാന. 7.15 ന് നേർച്ചയപ്പം വെഞ്ചരിപ്പ്. 7.30 ന് മാർ ജോസഫ് പള്ളിക്കാപറന്പിൽ വിശുദ്ധ കുർബാന അർപ്പിക്കും. 8.15 നും 9.15 നും വിശുദ്ധ കുർബാന. പത്തിനു മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകും. ഫാ. സെബാസ്റ്റ്യൻ കൊല്ലംപറന്പിൽ, ഫാ. ജോർജ് അന്പഴത്തുങ്കൽ എന്നിവർ സഹകാർമികത്വം വഹിക്കും. ഉച്ചയ്ക്ക് 12 ന് ആഘോഷമായ തിരുനാൾ ജപമാല പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് 2.30 ന് ഇടവക ദേവാലയത്തിൽ വിശുദ്ധ കുർബാന. 3.30 നും 4.30 നും 5.30 നും വിശുദ്ധ കുർബാന.
തിരുനാളിനോടനുബന്ധിച്ച് ജൂലൈ 14 ന് മാതൃജ്യോതി പാലാ രൂപത, 22 ന് ഫ്രാൻസിസ്കൻ അല്മായസഭ, 23 ന് ചെങ്ങളം ഇടവക, 26 ന് പൂഞ്ഞാർ ഇടവക എന്നിവയുടെ ആഭിമുഖ്യത്തിൽ അൽഫോൻസാ തീർഥാടനം നടത്തും. ഭരണങ്ങാനം: അൽഫോൻസതീർഥാടനകേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 19 മുതൽ 28 വരെ ആഘോഷിക്കുമെന്നും തിരുക്കർമങ്ങളും ഭക്തജനങ്ങളുടെ സാന്നിധ്യവുമാണ് ഇവിടുത്തെ ആഘോഷമായി മാറുന്നതെന്നും തീർഥാടന കേന്ദ്രം റെക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, അഡ്മിനിട്രേറ്റർ റവ.ഡോ. തോമസ് പാറയ്ക്കൽ, അസി.റെക്ടർ ഫാ. കുര്യൻ വരിക്കമാക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. എല്ലാ ദേശങ്ങളിൽ നിന്നും വിവിധ റീത്തുകളിൽ നിന്നും ഭക്തജനങ്ങൾ ഭരണങ്ങാനത്ത് എത്തുന്നുണ്ട്. സ്വയം പ്രേരിതമായാണ് ആളുകൾ ഇവിടേക്ക് എത്തപ്പെടുന്നത്. സുവിശേഷവത്കരണം നടത്തുന്ന ഉറവിടമാണ് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടമെന്നും തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നതിനും പ്രാർഥിക്കുന്നതിനും ഭക്തജനങ്ങൾക്കായി എല്ലാവിധ സൗകര്യവും ഒരിക്കിയിട്ടുണ്ടെന്നും ഫാ.മാത്യു ചന്ദ്രൻകുന്നേൽ അറിയിച്ചു. സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകളിൽ മലയാളം, സുറിയാനി, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 19 മുതൽ 27 വരെ തീയതികളിൽ രാവിലെ 5.15 നും 6.30 നും 8.30 നും വിവിധ രൂപതാധ്യക്ഷൻമാരുടെ മുഖ്യകാർമികത്വത്തിൽ 11 നും ഉച്ചകഴിഞ്ഞ് 2.30 , വൈകുന്നേരം അഞ്ച്, എന്നീ സമയങ്ങളിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ഈ ദിവസങ്ങളിൽ വൈകുന്നേരം നാലിന് ആഘോഷമായ റംശയും വൈകുന്നേരം 6.30 ന് ജപമാല, മെഴുകുതിരി പ്രദക്ഷിണവും നടക്കും. 19 നു രാവിലെ 10.45 ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു കൊടിയേറ്റും. പ്രധാന തിരുനാൾ ദിനമായ 28 നു രാവിലെ 4.45 നും ആറിനും വിശുദ്ധ കുർബാന. 7.15 ന് നേർച്ചയപ്പം വെഞ്ചരിപ്പ്. 7.30 ന് മാർ ജോസഫ് പള്ളിക്കാപറന്പിൽ വിശുദ്ധ കുർബാന അർപ്പിക്കും. 8.15 നും 9.15 നും വിശുദ്ധ കുർബാന. പത്തിനു മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകും. ഫാ. സെബാസ്റ്റ്യൻ കൊല്ലംപറന്പിൽ, ഫാ. ജോർജ് അന്പഴത്തുങ്കൽ എന്നിവർ സഹകാർമികത്വം വഹിക്കും. ഉച്ചയ്ക്ക് 12 ന് ആഘോഷമായ തിരുനാൾ ജപമാല പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് 2.30 ന് ഇടവക ദേവാലയത്തിൽ വിശുദ്ധ കുർബാന. 3.30 നും 4.30 നും 5.30 നും വിശുദ്ധ കുർബാന. തിരുനാളിനോടനുബന്ധിച്ച് ജൂലൈ 14 ന് മാതൃജ്യോതി പാലാ രൂപത, 22 ന് ഫ്രാൻസിസ്കൻ അല്മായസഭ, 23 ന് ചെങ്ങളം ഇടവക, 26 ന് പൂഞ്ഞാർ ഇടവക എന്നിവയുടെ ആഭിമുഖ്യത്തിൽ അൽഫോൻസാ തീർഥാടനം നടത്തും.
Source: deepika