കൂ​ട്ടാ​യ്മ​യു​ടെ ആ​ഘോ​ഷ​മാ​യി സീ​റോ മ​ല​ബാ​ർ സ​ഭാ​ദി​നം

കൊ​ച്ചി: സ​മൂ​ഹ​ത്തി​ന്‍റെ​യും സ​ഭ​യു​ടെ​യും സ​മ​സ്തത​ല​ങ്ങ​ളി​ലും സ​മ​ന്വ​യ​ത്തി​ന്‍റെ ചി​ന്ത​ക​ളും ക​ർ​മ​വ​ഴി​കളും ​സ​ജീ​വ​മാ​കേ​ണ്ട​തു​ണ്ടെ​ന്നു സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. സ​ഭാ​നേ​തൃ​ത്വ​ത്തോ​ടു ചേ​ർ​ന്നു യു​വ​ജ​ന​ങ്ങ​ൾ സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്തം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി നി​ർ​വ​ഹി​ക്കേ​ണ്ട കാ​ല​ഘ​ട്ട​മാണിത്.
ദു​ക്റാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന​ലെ കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ സീ​റോ മ​ല​ബാ​ർ സ​ഭാ​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​ശ്വാ​സം, മ​തം, സ​മൂ​ഹം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​ർ​ത്ത​മാ​ന​കാ​ല​ത്തു​ണ്ടാ​കു​ന്ന സ​ങ്കീ​ർ​ണ​ത​ക​ളും ആ​ശ​ങ്ക​ക​ളും ദൂ​രീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. സം​വാ​ദ​ത്തി​ലും സ​മ​ന്വ​യ​ത്തി​ലും അ​ധി​ഷ്ടി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണു സ​ഭ​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെയും വ​ള​ർ​ച്ച​യ്ക്ക് ആ​വ​ശ്യ​മാ​യു​ള്ള​ത്. മ​ഹ​ത്തായ സ​ഭാ​പൈ​തൃ​ക​ത്തി​ൽ അ​ഭി​മാ​നി​ക്കാ​നും മു​റി​വു​ക​ളി​ല്ലാ​തെ അ​തി​ന്‍റെ നന്മ ​പു​തി​യ ത​ല​മു​റ​യി​ലേ​ക്കു വി​നി​മ​യം ചെ​യ്യാ​നും നാം ​ശ്ര​ദ്ധി​ക്ക​ണം.
സു​വി​ശേ​ഷ, മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളു​ടെ സ​മ​ന്വ​യം കാ​ല​വും സ​മൂ​ഹ​വും ഇ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു. ഭി​ന്ന​ത​യു​ടെ സ്വ​ര​ങ്ങ​ളെ മാ​റ്റി​നി​ർ​ത്തി എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന മ​നോ​ഭാ​വം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ കൂ​ട്ടാ​യി പ​രി​ശ്ര​മി​ക്ക​ണം. സമൂ​​ഹ​​ങ്ങ​​ളി​​ലേ​​ക്കും പ​​ക​​ര​​ണം. ഐ​​ക്യ​​ത്തി​​ന്‍റെ​​യും സ​​മാ​​ധാ​​ന​​ത്തി​​ന്‍റെ​​യും വ​​ക്താ​​ക്ക​​ളാ​​യി സ​​ഭ​​യു​​ടെ​​യും സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും ശോ​​ഭ​​ന​​മാ​​യ ഭാ​​വി​​ക്കാ​​യി കൈ​​കോ​​ർ​​ക്ക​​ണ​​മെ​​ന്നും മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ആ​​ഹ്വാ​​നം ചെ​​യ്തു.
സ​ഭാ ആ​​സ്ഥാ​​ന​​ത്തു പ​​താ​​ക ഉ​​യ​​ർ​​ത്തി​​ക്കൊ​​ണ്ടാ​​ണു സ​​ഭാ​​ദി​​നാ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കു തു​​ട​​ക്കം കു​​റി​​ച്ച​​ത്. സെ​​ന്‍റ് തോ​​മ​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​വി​​ധ രൂ​​പ​​ത​​ക​​ളി​​ൽ​നി​​ന്നും സ​​ന്യാ​​സ സ​​മൂ​​ഹ​​ങ്ങ​​ളി​​ൽ​നി​​ന്നു​​മു​​ള്ള പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്തി. റ​​വ.​​ഡോ. ജോ​​സ് ചി​​റ​​മേ​​ൽ മോ​​ഡ​​റേ​​റ്റ​​റാ​​യി​​രു​​ന്നു.
മേ​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ആ​​ഘോ​​ഷ​​മാ​​യ റാ​​സ കു​​ർ​​ബാ​​ന​​യി​​ൽ ഛാന്ദ ​​രൂ​​പ​​ത മു​​ൻ അ​​ധ്യ​​ക്ഷ​​ൻ ബി​​ഷ​​പ് മാ​​ർ വി​​ജ​​യാ​​ന​​ന്ദ് നെ​​ടും​​പു​​റം വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കി. ഇ​​രി​​ങ്ങാ​​ല​​ക്കു​​ട രൂ​​പ​​ത ചാ​​ൻ​​സ​​ല​​ർ ഫാ. ​​ക്ല​​മ​​ന്‍റ് ചി​​റ​​യ​​ത്ത് ആ​​ർ​​ച്ച്ഡീ​​ക്ക​​നാ​​യി​​രു​​ന്നു.
ഉ​​ച്ച​​ക​ഴി​ഞ്ഞു ന​​ട​​ന്ന പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ മി​​ക​​വു തെ​​ളി​​യി​​ച്ച സ​​ഭാം​​ഗ​​ങ്ങ​​ളാ​​യ യു​​വാ​​ക്ക​​ൾ​​ക്കു മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ന​​ൽ​​കി. ന​​ട​​നും സം​​വി​​ധാ​​യ​​ക​​നു​​മാ​​യ സി​​ജോ​​യ് വ​​ർ​​ഗീ​​സ് യു​​വ​​ജ​​ന​​വ​​ർ​​ഷാ​​ച​​ര​​ണ​​ത്തി​​ന്‍റെ സ​​ന്ദേ​​ശം ന​​ൽ​​കി. ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ റ​​വ.​ ഡോ. ​പീ​​റ്റ​​ർ ക​​ണ്ണ​​ന്പു​​ഴ, റ​​വ.​ ഡോ. ​ജോ​​ർ​​ജ് മ​​ഠ​​ത്തി​​പ്പ​​റ​​ന്പി​​ൽ, ഫാ. ​​മാ​​ത്യു പു​​ളി​​മൂ​​ട്ടി​​ൽ, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ കൈ​​പ്പ​​ൻ​​പ്ലാ​​ക്ക​​ൽ, ന​​ട​​ൻ ടൊ​​വീ​​നോ തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
തൃ​​ക്കാ​​ക്ക​​ര ഭാ​​ര​​ത​​മാ​​താ കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ നൃ​​ത്ത​​ശി​​ല്പ​​വും അ​​ങ്ക​​മാ​​ലി മോ​​ണിം​​ഗ് സ്റ്റാ​​ർ കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ്രാ​​ർ​​ഥ​​നാ​​നൃ​​ത്ത​​വും ഉ​​ണ്ടാ​​യി​​രു​​ന്നു.
കേ​​ര​​ള​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​മു​​ള്ള സീ​​റോ മ​​ല​​ബാ​​ർ രൂ​​പ​​ത​​ക​​ളി​​ലെ​​യും സ​​ന്യാ​​സ സ​​മൂ​​ഹ​​ങ്ങ​​ളി​​ലെ​​യും പ്ര​​തി​​നി​​ധി​​ക​​ൾ സ​​ഭാ​​ദി​​നാ​​ഘോ​​ഷ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.

Source: deepika

Attachments

Kommentar verfassen

Trage deine Daten unten ein oder klicke ein Icon um dich einzuloggen:

WordPress.com-Logo

Du kommentierst mit Deinem WordPress.com-Konto. Abmelden /  Ändern )

Google Foto

Du kommentierst mit Deinem Google-Konto. Abmelden /  Ändern )

Twitter-Bild

Du kommentierst mit Deinem Twitter-Konto. Abmelden /  Ändern )

Facebook-Foto

Du kommentierst mit Deinem Facebook-Konto. Abmelden /  Ändern )

Verbinde mit %s