കൊച്ചി: കുടുംബങ്ങൾക്കായുള്ള ശുശ്രൂഷകൾ സഭയുടെ പ്രധാന ദൗത്യമാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
സഭയുടെ കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്റെ ഓഫീസ് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആശീർവദിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
കുടുംബങ്ങളുടെ കുടുംബമാണു സഭ. കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകളിലൂടെ സഭയേയും സമൂഹത്തേയും കൂടുതൽ ചൈതന്യവത്താക്കാൻ സാധിക്കുമെന്നും മേജർ ആർച്ച്ബിഷപ് ഓർമിപ്പിച്ചു.
കൂരിയ ചാൻസലർ റവ. ഡോ. ആന്റണി കൊള്ളന്നൂർ, വൈസ് ചാൻസലർ ഫാ. പോൾ റോബിൻ തെക്കത്ത്, കമ്മീഷൻ ജനറൽ സെക്രട്ടറി റവ. ഡോ. ജോബി മൂലയിൽ, ഫാമിലി അപ്പസ്തോലേറ്റ് സെക്രട്ടറി ഫാ. ജോസഫ് കൊച്ചുകൊന്പിൽ, കത്തോലിക്ക കോണ്ഗ്രസ് ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ബിജു പറയന്നിലം, പ്രോലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറി സാബു ജോസ്, അല്മായ ഫോറങ്ങളുടെ സെക്രട്ടറി ജോസ് വിതയത്തിൽ, മാതൃവേദി സെക്രട്ടറി ജിജി ജേക്കബ് എന്നിവർ പ്രസംഗിച്ചു.