ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ചെറുപുഷ്പ മിഷൻ ലീഗ് തുടങ്ങി

ലീ​ഡ്സ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഇ​ന്ന​ലെ ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ടു. ലീ​ഡ്സി​ലെ സെ​ന്‍റ് വി​ൽ​ഫ്രി​ഡ്സ് ദേ​വാ​ല​യ​ത്തി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

കേ​ര​ള സ​ഭ​യി​ൽ പൗ​രോ​ഹി​ത്യ – സ​മ​ർ​പ്പ​ണ ജീ​വി​ത​ത്തി​ലേ​ക്കു​ള്ള ദൈ​വ​വി​ളി​യി​ൽ നി​ർ​ണാ​യ​ക​മാ​യ സ്വാ​ധീ​നം ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പ​റ​ഞ്ഞു. വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യേ​യും ഭാ​ര​ത ചെ​റു​പു​ഷ്പ​മാ​യ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യെ​യും മി​ഷ​ൻ ലീ​ഗ് അംഗ​ങ്ങ​ൾ മാ​തൃ​ക​ക​ളാ​ക്ക​ണം. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ എ​ല്ലാ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ലും മി​ഷ​ൻ ലീ​ഗി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്ന​തോ​ടെ ഈ ​രൂ​പ​ത​യി​ലും ധാ​രാ​ളം ദൈ​വ​വി​ളി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്ന​താ​യും മാ​ർ സ്രാ​ന്പി​ക്ക​ൽ പ​റ​ഞ്ഞു.

മി​ഷ​ൻ ലീ​ഗ് രൂ​പ​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​മാ​ത്യു മു​ള​യൊ​ലി​ൽ, ഫാ. ​സി​ബു ക​ള്ളാ​പ്പ​റ​ന്പി​ൽ, ഫാ. ​സ്റ്റാ​ൻ​ലി പു​ള്ളോ​ലി​ക്ക​ൽ, ഫാ.​ഫാ​ൻ​സു​വാ പ​ത്തി​ൽ സ​ണ്‍ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ​മാ​രാ​യ ഡേ​വി​സ് പോ​ൾ, ജോ​ണ്‍ കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Source: deepika.com

Kommentar verfassen

Trage deine Daten unten ein oder klicke ein Icon um dich einzuloggen:

WordPress.com-Logo

Du kommentierst mit Deinem WordPress.com-Konto. Abmelden /  Ändern )

Google Foto

Du kommentierst mit Deinem Google-Konto. Abmelden /  Ändern )

Twitter-Bild

Du kommentierst mit Deinem Twitter-Konto. Abmelden /  Ändern )

Facebook-Foto

Du kommentierst mit Deinem Facebook-Konto. Abmelden /  Ändern )

Verbinde mit %s