വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കളുടെ പങ്ക് സുപ്രധാനം

വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കളുടെ പങ്ക് സുപ്രധാനം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: കുട്ടികളെ വിശ്വാസവും ജീവിതമൂല്യങ്ങളും പരിശീലിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ക്കൊപ്പം ശുശ്രൂഷ ചെയ്യേണ്ടവരാണു വിശ്വാസപരിശീലകരെന്നു സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയുടെ മതബോധന കമ്മീഷന്‍റെ നേതൃത്വത്തില്‍ രൂപതകളിലെ പേരന്‍റിംഗ് റിസോഴ്സ് ടീം അംഗങ്ങള്‍ക്കായി കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ആരംഭിച്ച പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്നുനിന്നു കുട്ടികളുടെ നന്മകളും കുറവുകളും മനസിലാക്കി പരിശീലനം നല്‍കാനാണു മതാധ്യാപകര്‍ ശ്രദ്ധിക്കേണ്ടത്.
മാറുന്ന കാലഘട്ടത്തിലെ സങ്കീര്‍ണസാഹചര്യങ്ങളെ അതിജീവിക്കാനും സമഗ്രമായ വ്യക്തിത്വം രൂപപ്പെടുത്താനും സാധിക്കുന്നതരത്തില്‍ വിശ്വാസപരിശീലന പദ്ധതികളിലും ആവശ്യമായ മാറ്റങ്ങള്‍ ഉണ്ടാകണം. കുട്ടികളുടെ വളര്‍ച്ചയില്‍ പ്രധാന ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കു തന്നെയാണ്. പ്രധാന വിശ്വാസപരിശീലകര്‍ എന്ന നിലയില്‍ മാതാപിതാക്കള്‍ അവരുടെ ഉത്തരവാദിത്വം വിശ്വസ്തതയോടെ നിര്‍വഹിക്കാന്‍ പ്രാപ്തരാകേണ്ടതുണ്ടെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.

Source: deepika.com

http://www.syromalabarchurch.in

Kommentar verfassen

Trage deine Daten unten ein oder klicke ein Icon um dich einzuloggen:

WordPress.com-Logo

Du kommentierst mit Deinem WordPress.com-Konto. Abmelden /  Ändern )

Google Foto

Du kommentierst mit Deinem Google-Konto. Abmelden /  Ändern )

Twitter-Bild

Du kommentierst mit Deinem Twitter-Konto. Abmelden /  Ändern )

Facebook-Foto

Du kommentierst mit Deinem Facebook-Konto. Abmelden /  Ändern )

Verbinde mit %s