നമുക്കു് ഓർക്കാതിരിക്കുവാൻ കഴിയുമോ?

“നിങ്ങളുടെമുൻപേപോകുന്ന
നിങ്ങളുടെ ദൈവമായ കർത്താവു് ഈജിപ്തിൽ നിങ്ങളുടെ കൺമുൻപിൽ വച്ചു പ്രവർത്തിച്ചതുപോലെ
നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും. നിങ്ങൾ ഇവിടെ എത്തുന്നതുവരെ കടന്നു
പോകുന്നവഴിയിലെല്ലാം നിങ്ങളുടെ ദൈവമായ കർത്താവു് നിങ്ങളെ, ഒരു പിതാവു പുത്രനേയെന്ന പോലെ, വഹിച്ചിരുന്നതു
മരുഭൂമിയിൽവച്ചു നിങ്ങൾ കണ്ടതാണല്ലോ.
എങ്കിലും ഇക്കാര്യത്തിൽ നിങ്ങൾ നിങ്ങളുടെ ദൈവമായ കർത്താവിനേ വിശ്വസിച്ചില്ല. നിങ്ങൾക്കു കൂടാരമടിക്കുന്നതിനു
സ്ഥലം അന്വേഷിച്ചുകൊണ്ട്
അവിടുന്നു നിങ്ങൾക്കു മുൻപേ നടന്നിരുന്നു. നിങ്ങൾക്കു വഴികാട്ടുവാനായി അവിടുന്നു രാത്രി അഗ്നിയി
ലും പകൽ മേഘത്തിലും നിങ്ങൾക്കു മൻപേ സഞ്ചരിച്ചിരുന്നു” (നിയമാ
വർത്തനം 1, 30-33).

ഈശോമിശിഹായിൽ
സ്നേഹംനിറഞ്ഞ സഹോദരീസഹോദരന്മാരേ,കുഞ്ഞുങ്ങളേ,

ഈ കൊറോണ പ്രതിസന്ധിയിൽ
ആശ്വാസമേകാൻ പലരും ഗാനങ്ങളാലപിക്കുന്നദിനങ്ങളാണിപ്പോൾ. നമ്മുടെ ഒരു കുഞ്ഞുമിടുക്കീ പാടുന്നതു ഞാൻ കേട്ടു. “ഓർത്തുനോക്കുമോ, നിനക്കോർക്കാതിരിക്കാൻ
കഴിയുമോ?”

നമ്മളെല്ലാം ഒത്തിരി മറവി ഉള്ളവരാണു്. നമ്മുടെ ആവശ്യങ്ങളേക്കുറിച്ചല്ല മറവി, മറിച്ചു നമ്മുടെകൂടെ എപ്പോഴും നടക്കുന്ന നല്ലദൈവത്തയാണു മറക്കുന്നതു്.

നമ്മുടെ ജീവൻ സുരക്ഷിതമാകാൻ, നമ്മുടെ സന്തോഷം നിലനില്ക്കു
ന്നതും പൂർണ്ണവും ആകാൻ, അവിടുന്നുനൽകിയിരിക്കുന്ന കൽപനകളാണു് നാം
എളുപ്പത്തിൽ മറക്കുക. അതു ഒരിക്കലും, ഒരുകാരണവശാലും മറക്കാതിരിക്കാനാണു് പഴയനിയമത്തിലും പുതിയനിയമത്തിലും നല്ല ദൈവം നമ്മേ നിരന്തരമായി അനസ്മരിപ്പിക്കുക.

“നിങ്ങളുടെ കണ്ണുകൾ കണ്ടതും കാതുകൾ കേട്ടതും ആയ കാര്യങ്ങൾ മറക്കാതിരിക്കാനും ജീവിതകാലം മുഴുവൻ അവ ഹ്രുദയത്തിൽനിന്നു മായാതിരിക്കുവാനും ശ്രദ്ധിക്കുവിൻ, ജാഗരൂകരായിരിക്കുവിൻ. അവയെല്ലാം നിങ്ങളുടെ മക്കളേയും മക്കളുടെമക്കളേയയും അറയിക്കണം” (നിയമാ
വർത്തനം 4, 9)

”ആകയാൽ, നിനിങ്ങൾക്കും നിങ്ങളുടെ സന്തതികൾക്കും നന്മ ഉണ്ടാകുവാനും ദൈവമായ കർത്താവു നിങ്ങൾക്കു ശാശ്വതമായിത്ത
രുന്ന ദേശത്തു ദീർഘകാലം വസിക്കാനുംവേണ്ടി കർത്താവിന്റെ ചട്ടങ്ങളും പ്രമാണങ്ങളും പാലിക്കുവിൻ
എന്നു ഞാൻ നിങ്ങളോടു കല്പിക്കുന്നു” (നിയമാ
വർത്തനം 4, 40).

വരാനിരുന്ന രക്ഷകനേ മുന്നിൽകണ്ടുകൊണ്ട്
മോശ ഇസ്രായേൽജന
ത്തോടു ക്രുത്യമായി പറഞ്ഞി
രുന്നു, “നിന്റെ ദൈവമായ
കർത്താവു് നിന്റെ സഹോദര
ങ്ങളുടെ ഇടയിൽനിന്നു എന്നേപ്പോലെയുള്ള ഒരു പ്രവാചകനേ നിനക്കുവേണ്ടി
അയക്കും. അവന്റ വാക്കാണു നീ ശ്രവിക്കേ
ണ്ടതു്” (നിയമാവർ
ത്തനം 18, 15). “എന്റെ വാക്കുകൾ ഞാൻ അവന്റെ നാവിൽനിക്ഷേപ്ക്കും” (നിയമാവർത്തനം 18, 18).

ലോകരക്ഷകനായിവന്ന ഈശോ ക്രുത്യമായി എല്ലാം
നമ്മേ പഠിപ്പിച്ചു. അവിടുന്നു പറഞ്ഞു, “ഇതുഞാൻ നിങ്ങളോടു പറഞ്ഞതു് എന്റെ സന്തോഷം
നിങ്ങളിൽ കുടികൊള്ളാനും
നിങ്ങളുടെ സന്തോഷം പൂർണ്ണമാകാനുംവേണ്ടിയാണു്” (യോഹ. 15, 11).

ഇതു പാലിക്കാത്തപക്ഷം ഉണ്ടാകുന്ന പ്രത്യാഖാതത്തേക്കുറിച്ചും
ദൈവം ഇസ്രായേലിനു വ്യക്തമായ രൂപം നൽകിയിരുന്നു. “നിങ്ങളേ ത്തന്നേ അശുദ്ധരാക്കുകയും നിങ്ങളുടെ
ദൈവമായകർത്താവിന്റെ
കോപം ജ്വലിക്കുമാറ് അവിടുത്തേമുൻപിൽ തിന്മ
പ്രവർത്തിക്കുകയും ചെയ്താൽ, ഞാനിന്നു് ആകാശത്തേയും ഭൂമിയേയും നിങ്ങൾക്കെതിരായി സാക്ഷികളാക്കിപ്പറയുന്നു:
ജോർദ്ദാൻകടന്നു നിങ്ങൾ കൈവശമാക്കാൻപോകുന്ന
ദേശത്തുനിന്നു നിങ്ങൾ അറ്റുപോകും”. “കർത്താവു നിങ്ങളേ ജനതകളുടെ ഇട
യിൽ ചിതറിയ്ക്കും” (നിയമാ
വർത്തനം 4, 25-27).

സ്നേഹംനിറഞ്ഞ സഹോദരീസഹോദരന്മാരേ,കുഞ്ഞുങ്ങളേ,
ദൈവത്തിന്റ വഴികളിൽനി
ന്നും വ്യതിചലിച്ചു്, കർത്താ
വീശോമിശിഹായേ തിരസ്ക
രിച്ച് ജീവിച്ച ഇസ്രായേൽ ചിതറിക്കപ്പെട്ടതും, ദൈവത്തിനു പ്രീതികരമല്ലാ
ത്ത ബലികൾ അർപ്പിക്കപ്പെട്ടുകൊണ്ടിരൂന്നതായ ജറൂസലംദേവാലയം എന്നന്നേയ്ക്കുമായി നിറുത്തലാക്കപ്പെട്ടതും നമ്മുടെ കൺമുംബിൽ സജീവമായി നിൽക്കുന്ന യാധാർദ്ധ്യങ്ങളാണു്.

ഇന്നത്തേ കൊറോണാപ്രതി
സന്ധിയിൽ ദേവാലയങ്ങൾ
ലോകമെംബാടും അടക്കപ്പെ
ട്ട ഈ സാഹചര്യത്തിലും നമ്മൾ നമ്മോടുതന്നേ ചോദിക്കണ്ട ഒരുകാര്യമുണ്ട്,
തന്റെ സാന്നിദ്ധ്യം നാം അനു
ദിനം അനുഭവിക്കാനും നമ്മുടെ പാപപരിഹാരത്തിനായി അവിടുത്തേബലി അനുദിനം
ആവർത്തിക്കപ്പടാനും അവിടുന്നു സ്ഥാപിച്ച വിശുദ്ധ കുർബ്ബാന, അർത്ഥശൂന്യമായ ആഘോഷങ്ങളാലും ഹ്രുദയം ചേർത്തനിർത്താത്തതും അനുചിതവുമായ അർപ്പണത്താലും
നാം എത്രമാത്രം വികലമാ
ക്കിയിട്ടുണ്ട് എന്നു്.

കർത്താവിനു പ്രീതികരമായ
വിധത്തിൽബലിയർപ്പിക്കാ
നായി കൊറോണാദുരന്തവും
പ്രതികൂലസാഹചര്യങ്ങളും
മാറ്റിത്തരാൻശക്തനായ നല്ല
ദൈവത്തോടു നമുക്കു എപ്പോഴും നിർമ്മലഹ്രുദയത്തോടെ ചേർന്നുനിൽക്കാം. അവിടു
ത്തേ വചനങ്ങളും വഴികളും ഒരിക്കലും മറക്കാതിരിക്കാം. അവിടുന്നു നമ്മേ
ഒരിക്കലും മറക്കുന്നില്ലാ.
ധൂർത്തപുത്രനേ കാത്തിരി
ക്കുന്ന സ്നേഹപിതാവിനേ
പ്പോലെ നമ്മുടേയും ലോകംമുഴുവന്റേയും മാനസാന്തരത്തിനായി അവിടുന്നു നമ്മിൽ കണ്ണും നട്ടിരിക്കുന്നു.

“വിനാശത്തിന്റെകൊടുങ്കാറ്റുകടന്നുപോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ ശരണംപ്രാപിക്കുന്നു”(സങ്കീര്‍ത്തനങ്ങള്‍ 57,1) എന്നു നമുക്കും സങ്കീര്‍ത്തകനോടു കൂടിപ്പറയാം.

ദിവ്യബലികളിൽ മാദ്ധ്യ
മങ്ങളിലൂടെനിങ്ങൾ പങ്കെടുക്കുംബോൾ ഞങ്ങളർപ്പിക്കുന്ന ദിവ്യബലികളിൽ നിങ്ങളേവരേയും അനുസ്മരിക്കുന്നു.

തെസ്സീനിൽ മരിച്ച് 28-ാംതീയതി അവിടെ അടക്കപ്പെടുന്ന പോൾസൺ
വടക്കുംചേരിയുടെ ആത്മശാന്തിക്കായും കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായം നമുക്കു
പ്രത്യേകം പ്രാർത്ഥിക്കാം.

ഞായറാഴ്ച്ചയുടെ എല്ലാ
അനുഗ്രഹങ്ങളും ആശംസിക്കുന്നു.

എല്ലാവർക്കും ദൈവക്രുപയും
നല്ലആരോഗ്യവും
ആശംസിച്ചുകൊണ്ട്
ഏറ്റം സ്നേഹത്തോടേ,

തയ്യിലച്ചൻ
ഫാ. സെബാസ്റ്റ്യൻ തയ്യിൽ